' കരൂപ്പടന്ന: കൈയേറ്റവും മാലിന്യതള്ളലും മൂലം നശിച്ചു കൊണ്ടിരിക്കുന്ന കരൂപ്പടന്ന പുഴയെ സംരക്ഷിച്ച് മുസ്്രിസ് പൈതൃക പദ്ധതിയുടെ ഭാഗമായി ടൂറിസം വികസനം നടപ്പാക്കണമെന്ന് വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഉണ്ണികൃഷ്ണൻ കുറ്റിപ്പറമ്പിൽ ആവശ്യപ്പെട്ടു. വി.ആർ. സുനിൽകുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ കൊടുങ്ങല്ലൂർ മുസ്്രിസ് ഇൻറർനാഷനൽ കൺവെൻഷൻ സെൻററിൽ നടത്തിയ ഏകദിന ശിൽപശാലയിലാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്. കനോലി കനാലിെൻറ ഭാഗമായ കരൂപ്പടന്ന പുഴയിലെ ൈകയേറ്റവും മാലിന്യവും ഒഴിവാക്കി പുഴയുടെ ആഴവും വീതിയും കൂട്ടി ബോട്ടിങ് ഉൾപ്പെടെയുള്ള ടൂറിസം പദ്ധതികൾ നടപ്പാക്കണം. ചീപ്പ് ചിറയിൽ സൗന്ദര്യവത്കരിച്ച് സന്ദർശകർക്ക് സൗകര്യം ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.