​ൈതക്വാൻ​േഡാ മത്സരം നിയന്ത്രിക്കാൻ സഹോദരങ്ങൾ

വടക്കേക്കാട്: സംസ്ഥാന സ്കൂൾ െഗയിംസി​െൻറ ഭാഗമായി കണ്ണൂരിൽ ബുധനാഴ്ച തുടങ്ങുന്ന ൈതക്വാൻേഡാ മത്സരത്തിലെ റഫറിമാരായി പുന്നയൂർക്കുളത്തുനിന്ന് മുഹമ്മദ് മുബശ്ശിറും സഹോദരി അബ്ശിറയും. ലോക ൈതക്വാൻേഡാ ഫെഡറേഷൻ അംഗവും ദേശീയ റഫറിയുമായ താമരത്ത് ബശീറി​െൻറ മക്കളാണ് ഇരുവരും. സെക്കൻഡ് ബ്ലാക്ക് െബൽറ്റ് നേടിയ ഇവർ ദേശീയമത്സര ജേതാക്കളാണ്. നാഷനൽ റഫറി കോഴ്സ് പൂർത്തിയാക്കിയിട്ടുണ്ട്. ജില്ലയിലെ നിരവധി സ്കൂളുകളിൽ പരിശീലകരായ ഇരുവരും പൊന്നാനി എം.ഇ.എസ് കോളജിൽ ബിരുദ വിദ്യാർഥികളാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.