ബീച്ചിൽ ശുചീകരണം

മന്ദലാംകുന്ന്: ഫോട്ടോഗ്രാഫി ഫ്രണ്ട്സ് വാട്ട്സ്ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ മന്ദലാംകുന്ന് ബീച്ച് വികസന സമിതിയുമായി സഹകരിച്ച് ബീച്ചിൽ സംഘടിപ്പിച്ച ശുചീകരണ പ്രവർത്തനം ജില്ല പഞ്ചായത്തംഗം ടി.എ. ഐഷ ഉദ്ഘാടനം ചെയ്തു. വിവിധ സന്നദ്ധ സംഘടനകളിൽ നിന്നുള്ള നൂറോളം യുവാക്കൾ പങ്കാളികളായി. ഫോട്ടോഗ്രാഫി ഫ്രണ്ട്സ് കൂട്ടായ്മയുടെ ഭാരവാഹികളായ ബക്കർ തൊഴിയൂർ, ഹാരിസ് ചമയം, ഷെബി എടക്കഴിയൂർ, ബീച്ച് വികസന സമിതി ചെയർമാൻ ബിലാൽ, പി.എ. നസീർ, അഷ്റഫ് വടക്കൂട്ട്, വിവിധ സംഘടന ഭാരവാഹികളായ ബിനേഷ് വലിയകത്ത്, ഷിഹാബ് പടിഞ്ഞാറയിൽ, പി.എം. മൻസൂർ, എം.എസ്. സനഫീർ എന്നിവർ നേതൃത്വം നൽകി. യൂസുഫ് തണ്ണിത്തുറക്കൽ സ്വാഗതവും പുന്നയൂർ പഞ്ചായത്തഗം സീനത്ത് അഷ്റഫ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.