മോഷണം നടന്ന വീട്ടിൽനിന്ന് തെളിവെടുത്തു

അന്തിക്കാട്: കഴിഞ്ഞദിവസം മോഷണം നടന്ന ചിറക്കൽ കോട്ടം റോഡ് തേക്കാനത്ത് ഡേവീസി​െൻറ വീട്ടിൽ വിരലടയാള വിദഗ്ധർ പരിശോധന നടത്തി. മോഷ്്ടാക്കൾ കുത്തിപ്പൊളിച്ച വാതിലും സ്വർണം നഷ്്ടപ്പെട്ട മുറിയും അലമാരയും സംഘം പരിശോധിച്ചു. ചേർപ്പ് എസ്.ഐ രമേശ്കുമാറി​െൻറ നേതൃത്വത്തിലുള്ള പൊലീസാണ് കേസ് അന്വേഷിക്കുന്നത്. ഇതരസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. പത്തുപേരെ ചോദ്യം ചെയ്തു. 25 പവൻ സ്വർണവും 20,000 രൂപയുമാണ് നഷ്്ടപ്പെട്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.