പുത്തൻചിറ: പഞ്ചായത്തിലെ വിവിധ ഓഫിസുകൾ ഒരുകെട്ടിടത്തിലേക്ക് മാറുന്നു. എൽ.എസ്.ജി.ഡി അസി. എൻജിനീയറുടെ ഓഫിസ്, വില്ലേജ് എക്സ്െറ്റൻഷൻ ഓഫിസ്, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫിസ് എന്നിവയാണ് പഞ്ചായത്ത് കെട്ടിടത്തിലെ മുകൾ നിലയിലേക്ക് മാറുന്നത്. ഇതിനായി കെട്ടിടത്തിെൻറ നിർമാണം ത്വരിതഗതിയിൽ പുരോഗമിക്കുകയാണ്. കഴിഞ്ഞ ബജറ്റിൽ അനുവദിച്ച 6.28 ലക്ഷം ചെലവഴിച്ചാണ് കെട്ടിടനിർമാണം നടത്തുന്നത്. ഇതോടെ, വിവിധ ആവശ്യങ്ങൾക്കായി പഞ്ചായത്ത് ഓഫിസിൽ എത്തുന്നവർക്ക് ഇനി പല സ്ഥലങ്ങളിൽ അലയേണ്ടിവരില്ല. വികസന കാര്യങ്ങളുമായി ബന്ധപ്പെട്ട ഫയലുകളുമായി ജീവനക്കാർക്ക് വിവിധ സ്ഥലങ്ങളിൽ ചുറ്റിക്കറങ്ങേണ്ടി വരുകയുമില്ല. പഞ്ചായത്തിലെ പ്രധാനപ്പെട്ട ഈ മൂന്ന് ഓഫിസുകളും പഞ്ചായത്ത് ഓഫിസിന് സമീപത്തേക്ക് മാറുന്നതോടെ വികസനത്തിന് ഗതിവേഗം വർധിക്കുമെന്ന് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി.ഐ. നിസാർ പറഞ്ഞു. ഫണ്ട് തികയാതെ വരുകയാണെങ്കിൽ പഞ്ചായത്ത് ഫണ്ട് ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് വി.എ. നദീർ അറിയിച്ചു. കൊരട്ടി ജങ്ഷനില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചു ചാലക്കുടി: കൊരട്ടി ജങ്ഷനില്‍ നിറ്റ ജലാറ്റിന്‍ കമ്പനിയുടെ സഹകരണത്തോടെ നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചു. മൂന്ന് ലക്ഷം രൂപ െചലവില്‍ 150 മീറ്റര്‍ പരിധിയില്‍ നിരീക്ഷണശേഷിയുള്ള അത്യാധുനിക കാമറകളാണ് സ്ഥിപിച്ചിരിക്കുന്നത്. ബി.ഡി. ദേവസി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കൊരട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കുമാരി ബാലന്‍, ജില്ല പഞ്ചായത്തംഗം കെ.ആര്‍. സുമേഷ്, കമ്പനി പ്രതിനിധികളായ എ.കെ. കണ്ണന്‍, ബെന്നി പോത്തന്‍, കൊരട്ടി എസ്.ഐ സുബീഷ്‌മോന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.