കരൂപ്പടന്ന: വെള്ളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ ജീവനക്കാരില്‍ ഒരു വിഭാഗത്തിെൻറ കെടുകാര്യസ്ഥതയും അനാസ്ഥയും കാണിച്ച് പൊതുജനങ്ങള്‍ക്ക് നല്‍കേണ്ട സേവനങ്ങള്‍ക്ക് മനഃപൂര്‍വം വീഴ്ച വരുത്തുകയാണെന്ന് ചൂണ്ടിക്കാട്ടി പൊതു പ്രവർത്തകൻ സാബു കണ്ടത്തിൽ മന്ത്രി കെ.ടി. ജലീലിന് പരാതി നൽകി. ക്ഷേമ പെന്‍ഷനുകള്‍, ബില്‍ഡിങ് പെര്‍മിറ്റുകള്‍, ഓണര്‍ഷിപ് സര്‍ട്ടിഫിക്കറ്റുകള്‍, വ്യവസായ ആവശ്യങ്ങള്‍ക്കുള്ള ലൈസന്‍സുകള്‍ തുടങ്ങി ഗ്രാമപഞ്ചായത്തുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും നിലച്ച സാഹചര്യമാണുള്ളതെന്നും ഇതുമൂലം ജനങ്ങള്‍ ദുരിതത്തിലാണെന്നും തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി. ജലീലിന് നൽകിയ പരാതിയിൽ അദ്ദേഹം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.