പൊള്ളലേറ്റ നാലുവയസ്സുകാരിക്ക്​ സഹായം

പാവറട്ടി: പൊള്ളലേറ്റ നാലു വയസ്സുകാരിക്ക് വിളക്കാട്ടുപാടം ദേവസൂര്യകലാവേദി ആൻഡ് പബ്ലിക് ലൈബ്രറി വനിതാവേദി സഹായമെത്തിച്ചു. തൃശൂർ ജൂബിലി ആശുപത്രിയിൽ കഴിയുന്ന വിളക്കാട്ടുപാടം കുഴപ്പാട്ട് ബാല​െൻറ മകൾ ആദിലക്ഷ്മിക്കാണ് ധനസഹായം നൽകിയത്. വാടക വീട്ടിൽ കഴിയുന്ന ഇവർക്ക് ആശുപത്രി ചെലവിനുള്ള പൈസ പോലും ഇല്ലാതെ വിഷമിച്ചിരിക്കുന്ന അവസരത്തിലാണ് ആശ്വാസമായ് സഹായമെത്തിച്ചത്. വനിതവേദിയിൽ ഭൂരിഭാഗവും തൊഴിൽ രഹിതരായ വീട്ടമ്മമാരാണ്. അവരുടെ കൊച്ചു സമ്പാദ്യത്തിൽ നിന്നു മിച്ചം വെച്ചതും സമാനമനസ്കരിൽ നിന്നു സമാഹരിച്ചതുമായ 31,000 ഒാളം രൂപയാണ് കൈമാറിയത്. രണ്ടു വർഷങ്ങൾക്ക് മുമ്പ് കുട്ടിയുടെ തലയുടെ ശസ്ത്രക്രിയക്കായി അവാർഡ് തുകയടക്കം ഒന്നേകാൽ ലക്ഷം രൂപ ദേവസൂര്യ നൽകിയിരുന്നു. വനിതവേദി അംഗങ്ങളായ ഷീജ നാരായണൻ, സുധാ പ്രജീഷ്, മല്ലിക ഉണ്ണിരാജൻ, സ്മിജിത സുരേഷ്, അബുജം സുബ്രഹ്മണ്യൻ, റെജി വിളക്കാട്ടു പാടം, കെ.സി. അഭിലാഷ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.