കരൂപ്പടന്ന: വള്ളിവട്ടം വെള്ളാങ്ങല്ലൂർ - മതിലകം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പൂവത്തുംകടവ് - എസ്.എൻ.പുരം പാലത്തിലെ ടോൾപിരിവ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുന്നു. 13.33 കോടി െചലവിട്ട് പണിത പാലത്തിൽ 15 കൊല്ലം ടോൾപിരിച്ചിട്ടും അടിസ്ഥാന സൗകര്യം പോലും ഏർപ്പെടുത്തിയിട്ടില്ല. 1998ല്‍ മന്ത്രിയായിരുന്ന കൃഷ്ണന്‍ കണിയാംപറമ്പില്‍ തറക്കല്ലിട്ട പാലത്തിന് ഒമ്പത് കോടിയായിരുന്നു എസ്്റ്റിമേറ്റ്. പിന്നീട് പുതുക്കി 13 കോടിയാക്കി.2003 ജൂണിലാണ് തുറന്നു കൊടുത്തത്. 10 കോടിയില്‍ താഴെ ചെലവിട്ട പാലങ്ങളുടെയെല്ലാം ടോള്‍ നിര്‍ത്തലാക്കി. സമീപ പ്രദേശങ്ങളിലെ മറ്റു പലങ്ങളുടെയെല്ലാം ടോള്‍ നിര്‍ത്തലാക്കിയിട്ടും ഇവിടെ ടോൾപിരിവ് നടക്കുകയാണ്. ഇത്രയധികം ചെലവിട്ട് പണിത പാലത്തിന് നടപ്പാതയോ തെരുവ് വിളക്കോ സ്ഥാപിക്കാന്‍ കരാറുകാർ നടപടിയെടുത്തില്ല. നിരവധി വാഹനങ്ങള്‍ പോകുന്ന പാലത്തിൽ നടപ്പാതയില്ല. കാല്‍നടക്കാര്‍ ഭയത്തോടെയാണ് സഞ്ചരിക്കുന്നത്. രാത്രി മദ്യപരുടേയും സാമൂഹിക വിരുദ്ധരുടേയും താവളമാണിവിടം. തെരുവു വിളക്കുകളില്ലാത്തത് രാത്രി യാത്ര ദുസ്സഹമാക്കുന്നു. എത്രയും വേഗം പ്രശ്നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്, എം.എല്‍.എ, പൊതുമരാമത്ത് മന്ത്രി എന്നിവര്‍ക്ക് പരാതി സമര്‍പ്പിച്ചിട്ടുണ്ട്. ഉചിതമായ നടപടിയുണ്ടായില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്ന് നാട്ടുകാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.