ചാലക്കുടി: ജില്ല സ്കൂൾ കലോത്സവത്തിെൻറ സംഘാടക സമിതി ബി.ഡി. ദേവസി എം.എൽ.എ ഇടപെട്ട് മാറ്റി മറിച്ചെന്നാരോപിച്ച് പ്രതിഷേധം. വ്യാഴാഴ്ച കാർമൽ ഹൈസ്കൂളിൽ നടന്ന ലോഗോ പ്രകാശനവേദിയാണ് പ്രതിഷേധത്തിെൻറ വേദിയായത്. യു.ഡി.എഫ് അനുകൂല സംഘടനയുടെ നേതാക്കളാണ് എം.എൽ.എക്കെതിരെ ആരോപണം ഉന്നയിച്ചത്. ആദ്യം വിജയകരമായി സംഘാടക സമിതി ഉണ്ടാക്കിയിരുെന്നങ്കിലും എം.എൽ.എ ഇടപെട്ട് വീണ്ടും സംഘാടകസമിതി അനാവശ്യമായി വിളിച്ചുകൂട്ടുകയായിരുന്നു. തെൻറ ഇഷ്ടക്കാരെയും എൽ.ഡി.എഫ് പ്രവർത്തകരെയും പ്രധാന സ്ഥാനങ്ങളിലേക്ക് പ്രതിഷ്ഠിക്കുകയും യു.ഡി.എഫ് നേതാക്കളെയും യു.ഡി.എഫ് അനൂകൂല അധ്യാപക സംഘടന അംഗങ്ങളെയും അപ്രധാന സ്ഥാനങ്ങളിലേക്ക് മാറ്റുകയായിരുന്നുവെന്ന് നേതാക്കൾ ആരോപിച്ചു. ഒരു തവണ ഉണ്ടാക്കിയ സംഘാടക സമിതി റദ്ദാക്കി വീണ്ടും പുതിയത് ഉണ്ടാക്കിയത് ശരിയല്ലെന്ന് യു.ഡി.എഫ് സംഘടനയുടെ നേതാക്കൾ പറഞ്ഞു. ഈ മാസം അവസാനം ചാലക്കുടിയിൽ നടത്താനിരിക്കുന്ന കലോത്സവത്തിെൻറ പ്രധാനവേദി ചാലക്കുടി കാർമൽ ഹൈസ്കൂളാണ്. ഇതിന് സംഘാടക സമിതി വിളിച്ച ദിവസം ബി.ഡി. ദേവസിക്ക് തിരക്ക് മൂലം എത്തിച്ചേരാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ അന്ന് വലിയ പങ്കാളിത്തമുണ്ടായിരുന്നു. അേതത്തുടർന്ന് സംഘാടക സമിതി കമ്മിറ്റികൾ രൂപവത്കരിച്ചു. എന്നാൽ എം.എൽ.എ രണ്ടുദിവസം കഴിഞ്ഞപ്പോൾ കുറച്ച് ആളുകളെ മാത്രം വിവരമറിയിച്ച് വീണ്ടും സംഘാടക സമിതി യോഗം വിളിക്കുകയായിരുന്നു. ചാലക്കുടി നഗരസഭ യു.ഡി.എഫ് പാർലമെൻറ് പാർട്ടി ലീഡറായ വി.ഒ. പൈലപ്പനെ േപ്രാഗ്രാം കമ്മിറ്റി കൺവീനർ സ്ഥാനത്തുനിന്ന് നേരത്തെ തെരഞ്ഞെടുത്തത് എം.എൽ.എ മുൻൈകെയടുത്ത് മറ്റൊരു പ്രധാന സ്ഥാനത്തേക്ക് മാറ്റിയതായാണ് ആരോപണം. അതുപോലെ യു.ഡി.എഫ് അനുകൂല അധ്യാപക സംഘടനയുടെ പ്രവർത്തകരെ ഒഴിവാക്കുകയോ സ്ഥാനങ്ങൾ മാറ്റുകയോ ചെയ്തു. ജനജാഗ്രത യാത്ര വെള്ളിയാഴ്ച ചാലക്കുടിയിൽ ചാലക്കുടി: കോടിയേരി ബാലകൃഷ്ണൻ നയിക്കുന്ന ജനജാഗ്രത യാത്ര വെള്ളിയാഴ്ച ഉച്ചക്ക് 12ന് ചാലക്കുടിയിലെത്തും. സൗത്തിലെ ഫ്ലൈഓവറിന് സമീപം ജാഥക്ക് സ്വീകരണം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.