മാള: കരിങ്ങോൾചിറ ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ പുത്തൻചിറ സർക്കാർ ആശുപത്രി പ്രവർത്തനം കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധ സമ്മേളനം നടത്തി. മുപ്പതോളം രോഗികളെ ഒരേസമയം കിടത്തി ചികിത്സിക്കാൻ സംവിധാനമുള്ള ആശുപത്രിയിൽ കഴിഞ്ഞ ദിവസം മുതൽ മൂന്ന് രോഗികെളയാണ് കിടത്തിച്ചികിത്സിക്കുന്നത്. അടിയന്തര ചികിത്സ സൗകര്യങ്ങൾ ഇല്ലാത്തതാണ് കാരണം. രോഗികളെ കിടത്തിച്ചികിത്സക്ക് വിധേയരാക്കാൻ ഡോക്ടർമാർ തയാറാകുന്നില്ല. കിടത്തിച്ചികിത്സ ആവശ്യമായി വരുന്ന രോഗികളെ താലൂക്ക് സർക്കാർ ആശുപത്രി അടക്കമുള്ള മറ്റ് ആശുപത്രികളിലേക്ക് പറഞ്ഞുവിടുന്നുണ്ട്. ബ്ലോക്ക് പഞ്ചായത്ത് അധികൃതരും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും സംയുക്ത ചർച്ച നടത്തി ജനകീയ പങ്കാളിത്തത്തോടെ അടിസ്ഥാന ചികിത്സസൗകര്യങ്ങൾ വർധിപ്പിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. പുത്തൻചിറ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി.എ. നിസാർ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് സാലി സജീർ അധ്യക്ഷത വഹിച്ചു. കൂട്ടായ്മ സെക്രട്ടറി യു.കെ. വേലായുധൻ, ഭാരവാഹികളായ സനാതനൻ, അഷ്റഫ് കടുപ്പൂക്കര, രവീന്ദ്രൻ തെക്കേടത്ത്, റിയാസ് കരിങ്ങാച്ചിറ, ശങ്കരൻ കുട്ടി, റാബിയ, അഷ്റഫ് വൈപ്പിൻകാട്ടിൽ, ഹംസ പിണ്ടാണി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.