രാജീവ്​ വധം: അഡ്വ. ഉദയഭാനുവിനെ റിമാൻഡ്​​ ചെയ്​തു

തൃശൂർ/ചാലക്കുടി: വസ്തു ഇടപാടുകാരൻ അങ്കമാലി സ്വദേശി രാജീവ് കൊല്ലപ്പെട്ട കേസിൽ ബുധനാഴ്ച രാത്രി തൃപ്പൂണിത്തുറയിൽനിന്ന് അറസ്റ്റിലായ പ്രമുഖ ക്രിമിനൽ അഭിഭാഷകൻ സി.പി. ഉദയഭാനുവിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ബുധനാഴ്ച രാത്രിയും വ്യാഴാഴ്ച പകലുമായി മണിക്കൂറുകളോളം നീണ്ട ചോദ്യം ചെയ്യലിനുശേഷം ചാലക്കുടി താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധന നടത്തി ചാലക്കുടി ജുഡീഷ്യൽ മജിസ്ട്രേറ്റ് സൂരജി​െൻറ വസതിയിൽ കൊണ്ടുചെന്നാണ് ഇൗമാസം 16 വരെ റിമാൻഡ് ചെയ്തത്. തുടർന്ന് ഇരിങ്ങാലക്കുട സബ് ജയിലിലേക്ക് മാറ്റി. ഉദയഭാനുവിനെ കസ്റ്റഡിയിൽ കിട്ടാൻ അന്വേഷണസംഘം പിന്നീട് അപേക്ഷ നൽകും. ബുധനാഴ്ച രാത്രി 11.15ന് ചാലക്കുടിയിൽ എത്തിച്ചതുമുതൽ തുടങ്ങിയ ചോദ്യംചെയ്യൽ പുലരുവോളം തുടർന്നു. തൃശൂർ റൂറൽ എസ്.പി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലായിരുന്നു ചോദ്യംചെയ്യൽ. പിന്നീട് ചാലക്കുടി ഡിൈവ.എസ്.പി ഒാഫിസിൽ വിശ്രമിക്കാൻ സൗകര്യം ഒരുക്കി. വ്യാഴാഴ്ച രാവിലെ അന്വേഷണത്തിന് നേതൃത്വം നൽകുന്ന ഡിവൈ.എസ്.പി എസ്. ഷംസുദ്ദീ​െൻറ നേതൃത്വത്തിൽ ചോദ്യംചെയ്യൽ പുനരാരംഭിച്ചു. വൈകീട്ട് 4.15ന് റൂറൽ എസ്.പി വീണ്ടും എത്തി ഒരു മണിക്കൂറിലധികം ചോദ്യം ചെയ്തശേഷമാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഉദയഭാനുവി​െൻറ മകനും സഹോദരനും മക്കളും വ്യാഴാഴ്ച പകൽ ഡിവൈ.എസ്.പി ഒാഫിസിൽ കാണാൻ എത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.