തൃശൂർ: 'ക്ഷേത്രപൗരോഹിത്യം അബ്രാഹ്മണ ജനതയുടെ ജനാധിപത്യ അവകാശം' മുദ്രാവാക്യമുയർത്തി 12ന് സംസ്‌ഥാനത്ത് വിപുലമായി ആഘോഷിക്കാൻ യുവകലാസാഹിതി സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു. ഡോ. മുരളീകൃഷ്ണൻ അധ്യക്ഷത വഹിച്ചു. വാർഷികദിനത്തിൽ 'അബ്രാഹ്മണ പൗരോഹിത്യ അവകാശ പ്രഖ്യാപന സമ്മേളനങ്ങൾ' ഗുരുവായൂരിലും വിവിധ ജില്ല കേന്ദ്രങ്ങളിലും സംഘടിപ്പിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എം. സതീശൻ, ടി.വി. ബാലൻ, സി.എം. കേശവൻ, അഷ്‌റഫ് കുറുവട്ടൂർ, എ.പി. അഹമ്മദ്, സി.വി. പൗലോസ്, ഹനീഫ കൊച്ചന്നൂർ, ഉണ്ണികൃഷ്ണൻ തോട്ടശ്ശേരി, ശാരദ മോഹൻ, കെ.എ. സുധി, ആസിഫ് റഹീം, ബാബു പാക്കനാർ, അഡ്വ.സി.എ. നന്ദകുമാർ, മതിര ബാലചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.