ഗെയിൽ പൈപ്പ്​ പ്രക്ഷോഭത്തിന്​ പിന്നിൽ തൽപര കക്ഷികളുണ്ടോ എന്ന്​ അന്വേഷിക്കും ^ഡി.ജി.പി

ഗെയിൽ പൈപ്പ് പ്രക്ഷോഭത്തിന് പിന്നിൽ തൽപര കക്ഷികളുണ്ടോ എന്ന് അന്വേഷിക്കും -ഡി.ജി.പി ഗുരുവായൂർ: ഗെയിൽ വാതക പൈപ്പ് ലൈനിനെതിരെ മുക്കത്ത് നടന്ന പ്രക്ഷോഭത്തിന് പിന്നിൽ തൽപര കക്ഷികളുണ്ടോയെന്ന് അന്വേഷിക്കുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. ഗുരുവായൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ബെഹ്റ. സംഭവത്തെ കുറിച്ച് ഉത്തരമേഖല ഡി.ജി.പിയോടും ഇൻറലിജൻസ് വിഭാഗത്തിനോടും റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഗെയിൽ കേരളത്തി​െൻറ വികസനത്തിനുള്ള പദ്ധതിയാണ്. ഇതിന് സംരക്ഷണം നൽകുന്നത് പൊലീസി​െൻറ ചുമതലയാണെന്നും ബെഹ്റ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.