കോഴിക്കോട്: ജി.ഐ.ഒ കേരള സംഘടിപ്പിക്കുന്ന ഇസ്ലാമിക് കാമ്പസ് ഫെസ്റ്റ് കോൺഫറൻസ് ലോഗോ ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ. അബ്്ദുൽ അസീസ് പ്രകാശനം ചെയ്തു. ഡിസംബർ ഒമ്പതിന് പാലക്കാട് ഓർഫനേജ് പേഴുംകരയിൽ കാമ്പസ് ഫെസ്റ്റും വിദ്യാർഥിനി സമ്മേളനവും നടക്കും. ഇതിന് മുന്നോടിയായി ആദ്യഘട്ട രചനമത്സരങ്ങൾ നവംബർ 18ന് വാദിഹുദ വിമൺസ് അക്കാദമി (കണ്ണൂർ), ഇർശാദിയ കോളജ് (ഫറോക്ക്), ഇലാഹിയ അറബിക് കോളജ് (തിരൂർക്കാട്), ഐ.സി വാടാനപ്പള്ളി (മന്നം) എന്നീ സെൻററുകളിലായി നടക്കും. ജി.ഐ.ഒ സംസ്ഥാന പ്രസിഡൻറ് അഫീദ അഹമ്മദ്, ജനറൽ സെക്രട്ടറി ഫസ്ന മിയാൻ, സെക്രട്ടറി സുഹൈല തളാപ്പുറത്ത്, േപ്രാഗ്രാം കൺവീനർ നഫീസ തനൂജ, സമിതിയംഗങ്ങളായ പി. റുക്സാന, പി. നസ്റിൻ, തബ്്ശീറ സുഹൈൽ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.