ചിത്ര-ശിൽപ കലാകാരന്മാർക്ക് ഇൻഷുറൻസ് പരിരക്ഷ ചിത്ര-ശിൽപ കലാകാരന്മാർക്ക് ഇൻഷുറൻസ് പരിരക്ഷ തൃശൂർ: ചിത്ര-ശിൽപ കലാരംഗത്ത് പ്രവർത്തിക്കുന്ന 18നും 50നും മധ്യേയുള്ള കലാകാരന്മാർക്ക് കേരള ലളിതകല അക്കാദമി ഇൻഷുറൻസ് ഏർപ്പെടുത്തുന്നു. അക്കാദമിയുടെ തിരിച്ചറിയൽ കാർഡ് ഇല്ലാത്ത കലാകാരന്മാർക്കും അപേക്ഷിക്കാം. അപേക്ഷകർ ഈ മേഖലയിൽ പ്രവർത്തിക്കുന്നതിെൻറ രേഖകൾ സഹിതം അക്കാദമിയിൽ രജിസ്റ്റർ ചെയ്യണം. യോഗ്യരായ 500 കലാകാരന്മാരെ ആദ്യഘട്ടത്തിൽ പരിഗണിക്കും. ബയോഡാറ്റയോടൊപ്പം ആധാറിെൻറ പകർപ്പ്, വയസ്സ് തെളിയിക്കുന്ന രേഖ, ബാങ്ക് അക്കൗണ്ട് ഐ.എഫ്.എസ് കോഡ് എന്നിവ സഹിതം ഇൗ മാസം 10നകം രജിസ്റ്റർ ചെയ്യണം. സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന കലാകാരന്മാർ അപേക്ഷിക്കേണ്ടതില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.