-ജാലകം- ആരോഗ്യ സർവകലാശാല വാർത്തകൾ പരീക്ഷ തീയതി തൃശൂർ: ഇൗമാസം 20ന് തുടങ്ങുന്ന ആരോഗ്യ സർവകലാശാലയുടെ മെഡിക്കൽ പി.ജി (എം.ഡി/എം.എസ്) സപ്ലിമെൻററി തിയറി പരീക്ഷ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു. ഇൗമാസം 21ന് തുടങ്ങുന്ന മെഡിക്കൽ പി.ജി ഡിപ്ലോമ സപ്ലിമെൻററി തിയറി പരീക്ഷ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു. ഇൗമാസം 22ന് തുടങ്ങുന്ന ഫസ്റ്റ് ബി.എച്ച്.എം.എസ് ഡിഗ്രി െറഗുലർ/സപ്ലിമെൻററി തിയറി പരീക്ഷ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു. ഇൗമാസം 14ന് തുടങ്ങുന്ന ഒന്നാം വർഷ ബി.എസ്.സി മെഡിക്കൽ ബയോ കെമിസ്ട്രി ഡിഗ്രി െറഗുലർ (2016 പ്രവേശനം)/സപ്ലിമെൻററി പരീക്ഷ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു. ഇൗമാസം 14ന് തുടങ്ങുന്ന ഒന്നാം വർഷ ബി.എസ്.സി മെഡിക്കൽ മൈക്രോ ബയോളജി ഡിഗ്രി റെഗുലർ (2016 പ്രവേശനം)/ സപ്ലിമെൻററി തിയറി പരീക്ഷ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു. ഇൗമാസം 13ന് തുടങ്ങുന്ന രണ്ടാം വർഷ എം പി ടി (ഫിസിയോ തെറപ്പി ഇൻ കാർഡിയോ റെസ്പിറേറ്ററി) റെഗുലർ/സപ്ലിമെൻററി ഡിഗ്രി തിയറി പരീക്ഷ ടൈം ടേബിൾ, രണ്ടാം വർഷ എം പി ടി ഡിഗ്രി (ഫിസിയോ തെറപ്പി ഇൻ മസ്‌ക്‌ലോ സ്കെലറ്റൽ ആൻഡ് സ്പോർട്സ്) റെഗുലർ/സപ്ലിമെൻററി ഡിഗ്രി തിയറി പരീക്ഷ ടൈം ടേബിൾ, രണ്ടാം വർഷ എം പി ടി (ഫിസിയോ തെറപ്പി ഇൻ പീഡിയാട്രിക്സ്) റെഗുലർ ഡിഗ്രി (2015 പ്രവേശനം) തിയറി പരീക്ഷ ടൈം ടേബിൾ, രണ്ടാം വർഷ എം പി ടി ഫിസിയോ തെറപ്പി ഇൻ ന്യൂറോളജി റെഗുലർ/സപ്ലിമെൻററി തിയറി പരീക്ഷ ടൈം ടേബിൾ എന്നിവ പ്രസിദ്ധീകരിച്ചു. മാർക്ക് ലിസ്റ്റ് വിതരണം തൃശൂർ: ആരോഗ്യ സർവകലാശാല കഴിഞ്ഞ ജനുവരിയിൽ നടത്തിയ ഫൈനൽ ബി.ഡി.എസ് പാർട് -രണ്ട് സപ്ലിമെൻററി (2012 , 2011 ആൻഡ് 2010 പ്രവേശനം) പരീക്ഷയുടെ മാർക്ക് ലിസ്റ്റ് അതത് ഡെൻറൽ കോളജുകളിൽ വിതരണത്തിന് അയച്ചിട്ടുണ്ട്. വിദ്യാർഥികൾ അതത് കോളജുകളിൽ നിന്നും കൈപ്പറ്റേണ്ടതാണ്. ആരോഗ്യ സർവകലാശാല ഫാക്കൽറ്റി എൻറോൾമെൻറ് പ്രോഗ്രാം തുടങ്ങി തൃശൂർ: ആരോഗ്യ സർവകലാശാല പ്രവർത്തന മികവ് വർധിപ്പിക്കാനുള്ള ഒരുക്കങ്ങളുടെ ഭാഗമായി അഫിലിയേറ്റഡ് കോളജുകളിലെ അധ്യാപകരുടെ സമഗ്ര വിവര ശേഖരണ നടപടി (ഫാക്കൽറ്റി എൻറോൾമെൻറ് പ്രോഗ്രാം) ആരംഭിച്ചു. സർവകലാശാലക്ക് കീഴിെല കോളജുകളിലെ മുഴുവൻ അധ്യാപകരുടേയും യോഗ്യത രേഖകൾ പരിശോധിച്ച് യുനീക് ഐ.ഡി നൽകാനുള്ള നടപടിയാണ് തുടങ്ങിയത്. ഇതുമൂലം പരീക്ഷ നടത്തിപ്പ്, മൂല്യ നിർണയം, സ്‌ക്രൂട്നി, വിവിധ പരിശീലന പരിപാടികൾ, ഗവേഷണം തുടങ്ങി മുഴുവൻ അക്കാദമിക പ്രവർത്തനങ്ങളും മികവുറ്റതാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. യുനീക് ഐ.ഡിക്കായി അധ്യാപകരിൽനിന്നും ലഭിച്ച അപേക്ഷ ഒറിജിനൽ രേഖകളുമായി ഒത്തുനോക്കുന്ന നടപടിയാണ് ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.