'ഇടത്​ രാഷ്​ട്രീയം മുതലാളിത്ത അവകാശങ്ങൾക്കുള്ള പ്രവർത്തനമായി'

തൃശൂർ: ഇടതുപക്ഷ രാഷ്ട്രീയം മുതലാളിത്ത അവകാശങ്ങൾക്കുള്ള പ്രവർത്തനമായി ചുരുങ്ങിയെന്ന് മുംബൈ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സോഷ്യൽ സയൻസിലെ അസോ. പ്രഫ. ഡോ. എസ്. മുഹമ്മദ് ഇർഷാദ് അഭിപ്രായപ്പെട്ടു. ഇത് ഡോ. എം.പി. പരമേശ്വരൻ മുമ്പ് മുന്നോട്ടുവെച്ച മുതലാളിത്തം അതിജീവിക്കുമെന്ന നാലാം ലോകവാദത്തി​െൻറ നിലപാടാണെന്ന് അദ്ദേഹം പറഞ്ഞു. പ്രഫ. എം.എൻ. വിജയ​െൻറ പത്താം ചരമ വാർഷികത്തോട് അനുബന്ധിച്ച് നടന്ന 'സമ്പദ്ഘടനയുടെ പൊളിച്ചെഴുത്തും ഫാഷിസവും' എന്ന പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ സമ്പദ്വ്യവസ്ഥയെയും ജനങ്ങളെയും പ്രതികൂലമായി ബാധിച്ച സാമ്പത്തിക പരിഷ്കാരത്തെ കുറിച്ച് പാർലമ​െൻറ് ചർച്ച ചെയ്തിട്ടില്ല. നോട്ട് നിരോധം വഴി പണത്തി​െൻറ സ്വതന്ത്ര വിനിമയം ഇല്ലാതാക്കി. സാമ്പത്തിക സംവിധാനങ്ങളുടെ നിയന്ത്രണം പ്രധാനമന്ത്രിയുടെ ഒാഫിസ് ഏറ്റെടുത്തു. ഭരണഘടന സ്ഥാപനമെന്ന നിലയിൽ റിസർവ് ബാങ്കി​െൻറ സ്വതന്ത്രപദവി അപ്രസക്തമാക്കി. ആസൂത്രണ കമീഷൻ ഇല്ലാതാക്കി. നീതി ആയോഗ് വന്നതോടെ സാമ്പത്തിക നയരൂപവത്കരണത്തിനുള്ള പഠനങ്ങളും ചർച്ചകളും ഇല്ലാതായി. ഇന്ത്യയുടെ റെയിൽ ബജറ്റ് വേണ്ടെന്ന് വെക്കുന്നതും സ്വകാര്യവത്കരണവും അടക്കമുള്ള സുപ്രധാന നടപടികൾ പോലും പരസ്യ പ്രസ്താവനയിലൂടെ പ്രസിദ്ധപ്പെടുത്തി. ഇതിനെതിരെ ചെറുത്തുനിൽപുണ്ടായില്ല. ജി.എസ്.ടി പോലെ നികുതി ഘടനയിലെ ഫാഷിസ്റ്റ് രീതിയിലുള്ള മാറ്റത്തെ കമ്യൂണിസ്റ്റ് പാർട്ടികൾ പിന്തുണച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. അനുസ്മരണ സമിതി കൺവീനർ ടി.എൽ. സന്തോഷ് അധ്യക്ഷത വഹിച്ചു. കെ.എസ്. ഹരിഹരൻ, ടി.ആർ. രമേഷ്, എ.യു. ആൽബിൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.