തൃശൂർ: കേരള വെറ്ററിനറി സര്‍വകലാശാലയുടെ ആഭിമുഖ്യത്തിൽ വെള്ളി, ശനി ദിവസങ്ങളിൽ 'ഭക്ഷ്യപര്യാപ്തതയും കാലാവസ്ഥ വ്യതിയാനവും: -സുസ്ഥിര ഭക്ഷ്യ ഉൽപാദനത്തില്‍ വേണ്ട നയസമീപനം' സെമിനാര്‍ സംഘടിപ്പിക്കുന്നു. പട്ടിക്കാട് ഡ്രീം സിറ്റി ഹോട്ടലിൽ അഞ്ച് വിഭാഗങ്ങളിലായി നടക്കുന്ന സെമിനാറിൽ വ്യവസായ പ്രതിനിധികളും ശാസ്ത്രജ്ഞരും പങ്കെടുക്കുന്ന മുഖാമുഖവുമുണ്ട്. ഡോ. െജ.ജെ. റോബിന്‍സന്‍ എബ്രഹാമിെൻറ അധ്യക്ഷതയിൽ നടക്കുന്ന സെമിനാർ തമിഴ്‌നാട് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. വൈസ് ചാൻസലറുടെ ചുമതല വഹിക്കുന്ന എക്സ്. അനില്‍ മുഖ്യപ്രഭാഷണം നടത്തും. മാംസ സംസ്‌കരണ യൂനിറ്റ്, അസോസിയേഷന്‍ ഓഫ് മീറ്റ് സയൻറിസ്റ്റ്‌സ് ആൻഡ് ടെക്‌നോളജിസ്റ്റ്‌സ്, ഇന്ത്യന്‍ െഡയറി അസോസിയേഷൻ, അസോസിയേഷന്‍ ഓഫ് ഫുഡ് സയൻറിസ്റ്റ്‌സ് ആൻഡ് ടെക്‌നോളജിസ്റ്റ്‌സ് എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. -
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.