ചെറുതുരുത്തി: കേരളപ്പിറവിയുടെ വജ്രജൂബിലി പ്രമാണിച്ച് വള്ളത്തോളിെൻറ 'മാതൃവന്ദനം' കവിത കേരള കലാമണ്ഡലം നൃത്തവിഭാഗം അവതരിപ്പിച്ചു. കൂത്തമ്പലത്തിൽ 60 നർത്തകികൾ മോഹിനിയാട്ടം രൂപത്തിലാണ് അവതരിപ്പിച്ചത്. സിന്ധുഭൈരവി രാഗത്തിൽ സംഗീതം ചെയ്ത വന്ദിപ്പിൻ മാതാവിനെ.. എന്ന് തുടങ്ങുന്ന കവിതക്ക് വാണി വേണുഗോപാലും ഗായത്രിയും ചേർന്ന് ശബ്ദം നൽകി. ഡോ. എൻ.ആർ. ഗ്രാമപ്രകാശ് അധ്യക്ഷത വഹിച്ചു. ഡോ.രാഘവൻ പയ്യനാട് മുഖ്യപ്രഭാഷണം നടത്തി. ഡോ. സി.എം. നീലകണ്ഠൻ, ഡോ.വി.കെ. വിജയൻ, വള്ളത്തോൾ വാസന്തി മേനോൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.