പെരിന്തൽമണ്ണ: മലപ്പുറം ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ വിൽപനക്കായി കൊണ്ടുവന്ന നാല് കിലോ കഞ്ചാവുമായി തൃശൂർ സ്വദേശികളായ രണ്ട് യുവാക്കളെ പെരിന്തൽമണ്ണയിൽ അറസ്റ്റ് ചെയ്തു. ചാവക്കാട് ബ്ലാങ്ങാട് കുറപ്പൻ വീട്ടിൽ സജിത്ത് (31), ഗുരുവായൂർ നെന്മിനി ആലിക്കൽ വീട്ടിൽ ബ്ലസിൻ എന്ന കണ്ണൻ (36) എന്നിവരെയാണ് ഡിവൈ.എസ്.പി എം.പി. മോഹനചന്ദ്രൻ, സി.െഎ ടി.എസ്. ബിനു, എസ്.െഎ വി.കെ. ഖമറുദ്ദീൻ എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തത്. പെരിന്തൽമണ്ണ-പട്ടാമ്പി റോഡിൽ കുന്നപ്പള്ളി അടിവാരത്ത് വാഹനങ്ങൾ പരിശോധിക്കുന്നതിനിടെയാണ് ഇരുവരും വലയിലായത്. ബാഗിൽ നിറച്ച കഞ്ചാവുമായി രണ്ട് യുവാക്കൾ ബൈക്കിൽ പട്ടാമ്പിയിൽനിന്ന് പെരിന്തൽമണ്ണ ഭാഗത്തേക്ക് വരുന്നതായുള്ള രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന. സജിത്തിെൻറ പേരിൽ പാലക്കാട്, തൃശൂർ ജില്ലകളിൽ എക്സൈസ് വകുപ്പ് നേരത്തെ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. രണ്ട് കിലോയുടെ പൊതികളിലാണ് കഞ്ചാവ് വിൽപനക്കായി കൊണ്ടുവരുന്നതെന്ന് ചോദ്യംചെയ്യലിൽ പ്രതികൾ സമ്മതിച്ചതായി പൊലീസ് പറയുന്നു. രണ്ടാഴ്ച മുമ്പ് നാല് കിലോ കഞ്ചാവുമായി ഒറ്റപ്പാലം കോതകുറുശി സ്വദേശിയെ പെരിന്തൽമണ്ണയിൽ അറസ്റ്റ് ചെയ്തിരുന്നു. ടൗൺ ഷാഡോ പൊലീസ് അംഗങ്ങളായ സി.പി. മുരളീധരൻ, പി.എൻ. മോഹനകൃഷ്ണൻ, എൻ.ടി. കൃഷ്ണകുമാർ, എം. മനോജ്കുമാർ, ദിനേശ്, ജയൻ, സുമേഷ്, അനീഷ്, പ്രദീപ്, പ്രഫുൽ, വനിത സി.പി.ഒ ജയമണി എന്നിവരും അേന്വഷണസംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.