കൊടകര: ഗ്രാമീണവായനശാലകളെ സജീവമാക്കാന്‍ കൊടകര ഗ്രാമപഞ്ചായത്തില്‍ നടപ്പാക്കിവരുന്ന സാംസ്‌കാരിക സമന്വയം പരിപാടി ശ്രദ്ധേയമാകുന്നു. ജനകീയാസൂത്രണ പദ്ധതിയിലുള്‍പ്പെടുത്തിയാണ് പരിപാടി നടപ്പാക്കുന്നത്. ഗ്രന്ഥശാല സംഘത്തില്‍ അഫിലിയേഷനുള്ള പഞ്ചായത്ത് അതിര്‍ത്തിയിലെ അഞ്ച് വായനശാലകളെ ഉള്‍പ്പെടുത്തി സ്മൃതിസദസ്സുകള്‍ സംഘടിപ്പിക്കുകയാണ്. അശോകന്‍ ചരുവില്‍, കുഴൂര്‍ വിത്സന്‍, പി.കെ. ഭരതന്‍, സുഭാഷ് മൂന്നുമുറി എന്നിവർ സ്മൃതിസദസ്സുകളില്‍ പങ്കെടുത്തു. മനക്കുളങ്ങര ഗ്രാമീണവായനശാല(വയലാര്‍ സ്മൃതി), കൊടകര കിഴക്കുംമുറി യൂനിയന്‍ വായനശാല( ഇടശ്ശേരി സ്മൃതി), പുലിപ്പാറക്കുന്ന് ചെറുകാട് വായനശാല( ചെറുകാട് സ്മൃതി), കനകമല സമന്വയ വായനശാല(എ. അയ്യപ്പന്‍ സ്മൃതി) എന്നിവിടങ്ങളിലാണ് ഒക്ടോബറില്‍ വിടപറഞ്ഞ എഴുത്തുകാരെ സ്മൃതിസദസ്സ് സംഘടിപ്പിച്ച് അനുസ്മരിച്ചത്. കൊപ്രക്കളം ജവഹര്‍ വായനശാലയില്‍ അടുത്ത ദിവസം മുല്ലനേഴി സ്മൃതിസദസ്സും സംഘടിപ്പിക്കും. ചെറുകാടിെൻറ പേരിലുള്ള പുലിപ്പാറക്കുന്ന് വായനശാലയുടെ നേതൃത്വത്തില്‍ ഗ്രാമത്തിലെ മുഴുവന്‍ വീടുകളിലും ചെറുകാടിെൻറ ചെറുകഥകള്‍ വായിക്കാനായി എത്തിക്കുന്ന വേറിട്ട പരിപാടി സംഘടിപ്പിക്കാനും തീരുമാനമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.