ഇരിങ്ങാലക്കുട: 21 വര്‍ഷെത്ത കാത്തിരിപ്പിനുശേഷം ഇരിങ്ങാലക്കുട ബൈപാസ് റോഡ് ഗതാഗതത്തിന് തുറന്നുനല്‍കി. പണി പൂര്‍ത്തീകരിക്കാത്ത ബൈപാസ് റോഡ് ഇരിങ്ങാലക്കുട നഗരസഭ അധ്യക്ഷ നിമ്യ ഷിജുവിെൻറയും സ്ഥിരം സമിതി അധ്യക്ഷന്മാരായ വി.സി. വര്‍ഗീസ്, എം.ആര്‍. ഷാജു, വൽസല ശശി, അബ്്ദുൽ ബഷീര്‍, സെക്രട്ടറി അജയകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് തുറന്നുനല്‍കിയത്. ഏറെ വിവാദങ്ങള്‍ക്കൊടുവിലാണ് ബൈപാസിെൻറ ഒന്നാംഘട്ടവും രണ്ടാംഘട്ടവും പൂര്‍ത്തിയാക്കിയത്. മൂന്നാംഘട്ടമായി കാട്ടൂര്‍ റോഡിലേക്ക് എത്തുന്ന പ്രദേശെത്ത കുറച്ച് സ്ഥലം മാത്രമാണ് ടാറിങ് ബാക്കിയുള്ളത്. 20 മീറ്റര്‍ വീതിയിൽ ആരംഭിച്ച ബൈപാസ് റോഡ് നിര്‍മാണം രണ്ടാം ഘട്ടത്തില്‍ 16ഉം മൂന്നാംഘട്ടത്തില്‍ 14ഉം ഒടുവില്‍ ഏഴ് മീറ്റര്‍ വീതിയിലേക്കും ചുരുങ്ങി. സ്വകാര്യസ്ഥലം വിട്ടുനല്‍കാത്തതിനെ തുടര്‍ന്ന് ഏറെനാള്‍ പണി മുടങ്ങിയിരുന്നു. ഒടുവിൽ കുപ്പിക്കഴുത്ത് നിലനിര്‍ത്തി പണി പൂര്‍ത്തിയാക്കാന്‍ തീരുമാനിക്കുകയായിരുന്നു. മെറ്റലിങ് പൂര്‍ത്തീകരിച്ചെങ്കിലും ടാറിങ് നടത്തി റോഡ് തുറന്നുനല്‍കാന്‍ നഗരസഭ ഭരണാധികാരികള്‍ക്ക് കഴിഞ്ഞിരുന്നില്ല. ഇപ്പോള്‍ ഠാണാ- ബസ് സ്റ്റാൻഡ് റോഡില്‍ കോണ്‍ക്രീറ്റിങ് നടക്കുന്നതിനാല്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനാണ് ബൈപാസ് തുറന്നതെന്നും പണി പൂര്‍ണമായും അടുത്ത മാര്‍ച്ചോടെ പൂര്‍ത്തീകരിക്കുമെന്നും അധ്യക്ഷ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.