വാടാനപ്പള്ളി പഞ്ചായത്തിൽ അജൈവ മാലിന്യ സംഭരണകേന്ദ്രം തുറന്നു

വാടാനപ്പള്ളി: അജൈവ മാലിന്യം സംഭരിക്കാനും അതിൽനിന്ന് കുട, ചെരിപ്പ്, ബാഗ് അടക്കമുള്ള വസ്തുക്കൾ നിർമിക്കാനും ലക്ഷ്യമിട്ട് വാടാനപ്പള്ളി ഗ്രാമപഞ്ചായത്തിൽ അജൈവ മാലിന്യ സംഭരണകേന്ദ്രം തുറന്നു. വീടുകളിൽ നിന്നാണ് അജൈവ മാലിന്യം ഹരിത കർമസേന വഴി ശേഖരിക്കുക. രജിസ്റ്റർ ചെയ്യുന്നവരുടെ മാലിന്യമാണ് എടുക്കുക. പ്ലാസ്റ്റിക് കവറുകളും കുപ്പികളുമടക്കമുള്ള മാലിന്യം യന്ത്രത്തിൽ പൊടിച്ച് ടാറിൽ േചർത്ത് റോഡ് നിർമാണത്തിന് ഉപയോഗിക്കും. പദ്ധതിക്ക് മുന്നോടിയായി കർമസേനയും രൂപവത്കരിച്ചു. മാലിന്യത്തിൽനിന്ന് സ്വാതന്ത്ര്യം എന്ന ലക്ഷ്യത്തിൽ ആവിഷ്കരിച്ച മാലിന്യ സംഭരണ കേന്ദ്രത്തി​െൻറ ഉദ്ഘാടനം തളിക്കുളം ബ്ലോക്ക് പ്രസിഡൻറ് ഡോ. എം.ആർ. സുഭാഷിണി നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ഷിജിത്ത് വടക്കുഞ്ചേരി അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ മഞ്ജുള അരുണൻ ഹരിതസേന അംഗങ്ങൾക്ക് തിരിച്ചറിയൽ കാർഡ് നൽകി. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷക്കീല ഉസ്മാൻ, എ.എ. അബു, കെ.എൻ. സുധീഷ്, ഓമന മധുസൂദനൻ ,പി.വി. രവീന്ദ്രൻ, കെ.സി. പ്രസാദ്, പ്രഫ. എം.വി. മധു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.