വർഗീയ ഫാഷിസം അടുക്കളവരെ എത്തി ^ബാലചന്ദ്രൻ വടക്കേടത്ത്

വർഗീയ ഫാഷിസം അടുക്കളവരെ എത്തി -ബാലചന്ദ്രൻ വടക്കേടത്ത് തൃപ്രയാർ: ഭരണഘടനയെ അട്ടിമറിച്ചും ചരിത്രത്തെ മറച്ചും ഇന്ത്യൻ വർഗീയ ഫാഷിസം അടുക്കളവരെ എത്തിയെന്ന് ബാലചന്ദ്രൻ വടക്കേടത്ത്. നന്മ കല സാംസ്കാരിക സംഘടന സംഘടിപ്പിച്ച 'നാനാത്വത്തിൽ ഏകത്വം ഫാഷിസത്തിനെതിരെ' സാംസ്കാരിക കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കലെയയും സാഹിത്യെത്തയും വലിയൊരു ആയുധമാക്കിമാറ്റി ശബ്്ദിച്ചുകൊണ്ടേയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. സംഘാടക സമിതി ചെയർമാൻ ജോസ് താടിക്കാരൻ അധ്യക്ഷത വഹിച്ചു. പി.എൻ. ഗോപീകൃഷ്ണൻ, നാട്യാചാര്യ ജനാർദനൻ, ഡോ. പി.കെ. കുശലകുമാരി, മുരളി നാരായണൻ, പ്രഫ. ടി.ആർ. ഹാരി, സെക്രട്ടറി ഐ.ഡി. രഞ്ജിത്ത്, രാജു വെന്നിക്കൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.