കയ്പമംഗലം: പെരിഞ്ഞനത്ത് നടക്കുന്ന വലപ്പാട് ഉപജില്ല കലോത്സവത്തിെൻറ ബ്രോഷറിെൻറ കവര്‍ ചിത്രം തയാറാക്കിയ പത്താം ക്ലാസുകാരിക്ക് അനുമോദനം. ജനറല്‍ കാറ്റഗറിയില്‍ പ്രഫഷനല്‍ കലാകാരന്മാര്‍ അടക്കമുള്ളവര്‍ തയാറാക്കിയ ബ്രോഷറുകളെ പിന്തള്ളിയാണ് തൃത്തല്ലൂര്‍ കമല നെഹ്‌റു സ്കൂളിലെ വിദ്യാര്‍ഥിനി ഗോപിക നന്ദന ഈ നേട്ടം കൈവരിച്ചത്. കേരളത്തിെൻറ സാംസ്കാരികത്തനിമ എന്നതായിരുന്നു വിഷയം. ആദ്യമായാണ് സ്കൂള്‍ കലോത്സവത്തില്‍ ഒരു വിദ്യാര്‍ഥിനിയുടെ ബ്രോഷര്‍ കവര്‍ തെരഞ്ഞെടുക്കപ്പെടുന്നതെന്ന് സംഘാടകര്‍ പറഞ്ഞു. ചിത്രകല അഭിരുചിയുള്ള ഗോപിക പെന്‍സില്‍ ഡ്രോയിങ്, ജലച്ചായം, ഫാബ്രിക് പെയിൻറിങ് എന്നിവയില്‍ മികച്ച ചിത്രങ്ങൾ വരച്ചിട്ടുണ്ട്. തുടര്‍ച്ചയായി നാലുവര്‍ഷം ജില്ല സ്കൂള്‍ കലോത്സവത്തിലെ പെന്‍സില്‍ ഡ്രോയിങ്ങിൽ ഒന്നാം സ്ഥാനക്കാരിയാണ്. ജില്ല ശാസ്ത്രമേളയില്‍ അഞ്ചുതവണ ഫാബ്രിക് പെയിൻറിങ്ങിലും ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. ഇതില്‍ മൂന്നുതവണ സംസ്ഥാനതലത്തിലും ഒന്നാമതെത്തി. മോണോ ആക്റ്റ്, നാടോടിനൃത്തം, ഭരതനാട്യം എന്നിവയിലും മിടുക്കിയാണ്. തിരുവനന്തപുരത്ത് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ഗോപിക പരിശീലിപ്പിച്ച ടീമിനായിരുന്നു മൂന്നാം സ്ഥാനം. വിദ്യാര്‍ഥിനി തളിക്കുളം ത്രിവേണിയില്‍ അല്ലപ്പറമ്പില്‍ ഗിരീഷ്, രാജി ദമ്പതികളുടെ മകളാണ്. ഇ.ടി. ടൈസൺ എം.എല്‍.എ യുടെ നേതൃത്വത്തില്‍ ബുധനാഴ്ച പെരിഞ്ഞനത്ത് ഗോപികയെ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.