കൊടകര: നാലുവരിപ്പാതയാക്കി വികസിപ്പിച്ച് ടോള്‍ പിരിവ് ഏര്‍പ്പെടുത്തിയിട്ട് വര്‍ഷങ്ങളായിട്ടും കൊടകര മേഖലയില്‍ സര്‍വിസ് റോഡുകളുടെ പണി ബാക്കി. പറപ്പൂക്കര പഞ്ചായത്തിലെ കൊളത്തൂര്‍ സെൻറര്‍ മുതല്‍ കൊടകര പഞ്ചായത്തിലെ ഉളുമ്പത്തുകുന്ന് ഓട്ടുകമ്പനി പരിസരംവരെ ഒന്നര കിലോമീറ്ററോളം ഇരുവശത്തും ഇനിയും സര്‍വിസ് റോഡ് നിര്‍മിച്ചിട്ടില്ല. ഉളുമ്പത്തുകുന്ന് മുതല്‍ കൊളത്തൂര്‍ വരെയുള്ള ദേശീയപാതയുടെ ഭാഗം സ്ഥിരം അപകട മേഖലയാണ്. ഉളുമ്പത്തുകുന്ന് മുതല്‍ പേരാമ്പ്രവരെ പാതക്ക് ഇരുവശത്തുമായുള്ള കാനകളുടെ നിര്‍മാണവും അപൂര്‍ണമാണ്. സ്ലാബിടാത്ത കാനകള്‍ അപകടത്തിന് കാരണമാകുന്നുണ്ട്. സര്‍വിസ് റോഡുകള്‍ നിര്‍മിച്ച ഭാഗങ്ങളില്‍ അനുബന്ധ പണികള്‍ പൂര്‍ത്തിയാക്കാത്തതിനാൽ ജീവന്‍ പണയം വെച്ച് യാത്ര ചെയ്യേണ്ട ഗതികേടാണ്. റോഡിനടിയിലൂടെ ചെറിയ തോടുകള്‍ കടന്നുപോകുന്ന ഭാഗങ്ങളില്‍ പലയിടത്തും കലുങ്കുനിര്‍മാണവും പാതിയാണ്. ഈ കുഴികളില്‍ കോണ്‍ക്രീറ്റിങ്ങിനായി വലിയ ഇരുമ്പുകമ്പികള്‍ നാട്ടിയത് കാടുമൂടി കിടക്കുന്നത് യാത്രക്കാരുടെ ശ്രദ്ധയില്‍പെടില്ല. കൊടകര മുതല്‍ പേരാമ്പ്രവരെ ഇത്തരത്തിലുള്ള കുഴികള്‍ കാണാം. ഈ കുഴികളിലേക്ക്് വാഹനങ്ങള്‍ മറിയുന്നത് പതിവാണ്. കൊളത്തൂര്‍ പാടത്ത് സര്‍വിസ് റോഡുകള്‍ നിര്‍മിച്ചിട്ടില്ല. റോഡരികില്‍ ഇരുമ്പുപാളി കൊണ്ടുള്ള സംരക്ഷണ ഭിത്തി നിര്‍മിച്ചിേട്ടയുള്ളൂ. പരാതികള്‍ ഏറുമ്പോള്‍ ദേശീയപാത അധികൃതര്‍ ഇടക്കിടെ സ്ഥലത്തെത്തി പണി ഉടൻ പൂര്‍ത്തീകരിക്കുമെന്ന് പറയുന്നതല്ലാതെ പ്രശ്‌നപരിഹാരത്തിന് നടപടി ഉണ്ടാകുന്നില്ല. ഉളുമ്പത്തുകുന്നില്‍ ദേശീയപാതയുടെ ഇരുവശത്തുമായി സര്‍വിസ് റോഡുകള്‍ക്കായി വര്‍ഷങ്ങള്‍ക്കുമുമ്പ് നിരപ്പാക്കിയ സ്ഥലം കാടുകയറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.