കയ്പമംഗലം: പെരിഞ്ഞനത്ത് നടക്കുന്ന വലപ്പാട് ഉപജില്ല സ്കൂൾ കലോത്സവ സംഘാടക സമിതി ആഭിമുഖ്യത്തിൽ മലയാള ദിനാചരണവും കലോത്സവ ക്ഷണപ്പത്രിക മുഖചിത്രത്തിെൻറ പ്രകാശനവും നടത്തി. പെരിഞ്ഞനം ആർ.എം.വി.എച്ച് സ്കൂളിൽ ഇ.ടി. ടൈസൻ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് സായിദ മുത്തുക്കോയ അധ്യക്ഷത വഹിച്ചു. വലപ്പാട് എ.ഇ.ഒ ടി.ഡി. അനിതകുമാരി മലയാളദിന സന്ദേശം നൽകി. സി.കെ. ബിജോയ്, ടി.പി. രഘുനാഥ്, പി.വി. സുദീപ് കുമാർ, ഡോ.ആർ. അനിൽ കുമാർ, ബി. ബീബ, എം.എ. സാദിഖ് എന്നിവർ സംസാരിച്ചു. തൃത്തല്ലൂർ കമല നെഹ്റു ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനി ഗോപിക നന്ദനയാണ് മുഖചിത്രം തയാറാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.