ചാലക്കുടിപ്പുഴയോരം ഇടിയുന്നു; സംരക്ഷണ പദ്ധതികൾ കടലാസിൽ

ചാലക്കുടി: ചാലക്കുടിപ്പുഴയോരം വിവിധ ഭാഗങ്ങളിലായി ഗുരുതര ഇടിച്ചിൽ ഭീഷണിയിൽ. അനിയന്ത്രിതമായി കരയിടിയുന്നത് പുഴയുടെ നാശത്തിന് വഴിവെക്കുമെന്ന് ആശങ്ക. കണ്ടൽക്കാടുകൾ വ്യാപകമായി വെട്ടിനശിപ്പിച്ചതാണ് ഇടിച്ചിലിന് പ്രധാന കാരണം. ചാലക്കുടി മരത്തോമ്പിള്ളി ഭരതക്ഷേത്രത്തിന് പിൻവശത്തെ കടവിന് സമീപം 100 മീറ്റർ ദൂരം പുഴയോരം കരയിടിഞ്ഞു. ചാലക്കുടി െറയിൽവേ പാലത്തിന് സമീപമാണിത്. ഈ ഭാഗത്ത് പുഴ വളഞ്ഞുപോകുന്ന സ്ഥലമാണിത്. മഴക്കാലത്ത് ഏതാനും ദിവസം പുഴ കവിെഞ്ഞാഴുകിയിരുന്നു. ശക്തമായ ഒഴുക്കുമൂലമാകാം ഇപ്പോഴത്തെ കരയിടിച്ചിലെന്ന് കരുതുന്നു. അന്നമനട ഭാഗത്ത് ഈ മഴക്കാലത്ത് ഇതുപോലെ ഗുരുതരമായി ഇടിഞ്ഞത് കണ്ടെത്തിയിരുന്നു. ചാലക്കുടിപ്പുഴയുടെ മണ്ണിടിച്ചൽ ഭീഷണി നേരിടുന്ന പ്രത്യേക ഭാഗങ്ങൾ കെട്ടിസംരക്ഷിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. റിവർ മാനേജ്മ​െൻറ് ഫണ്ട് ഉപയോഗിച്ച് വശങ്ങൾ കെട്ടി സംരക്ഷിക്കാൻ വിവിധ പദ്ധതികൾ സമർപ്പിച്ചിട്ടുണ്ട്. ഇതി​െൻറ ഭാഗമായി ചാലക്കുടി നഗരസഭ, മേലൂർ പഞ്ചായത്ത്, പരിയാരം പഞ്ചായത്ത് തുടങ്ങിയ സ്ഥലങ്ങളിലെ മൂന്ന് പദ്ധതികൾ സമീപകാലത്ത് നടപ്പാക്കിയിരുന്നു. മേലൂർ പഞ്ചായത്തിലെ പുഴയോരത്ത് ഇടിച്ചിൽ ഭീഷണി നേരിടുന്ന വട്ടുക്കയം ഭാഗത്ത് പുഴയുടെ ഇടതുഭാഗത്തെ കരയിലാണ് വശം കെട്ടാൻ നിർദേശമുള്ളത്. പരിയാരത്തെ കപ്പേളക്കടവിലാണ് കെട്ടി സംരക്ഷിക്കാൻ മറ്റൊരു പദ്ധതി. കഴിഞ്ഞ വർഷം ചാലക്കുടിയിൽ ദേശീയപാതയുടെ പാലത്തിന് താഴെയായി കണ്ണമ്പുഴ അമ്പലത്തി​െൻറ ഭാഗത്ത് പുഴയോരം ഇടിഞ്ഞതിനെ തുടർന്ന് ഭിത്തി കെട്ടി സംരക്ഷിച്ചിട്ടുണ്ട്. മേലൂർ പഞ്ചായത്തിലെ കൊമ്പൻപാറ തടയണയുടെ സമീപത്തെ ബണ്ട് റോഡ് സംരക്ഷണം, ചാലക്കുടിയിൽ വെട്ടുകടവ് പാലത്തിനും കൂടപ്പുഴ ശിവക്ഷേത്രത്തിനും ഇടയിൽ വലതുകരയിൽ സംരക്ഷണപ്രവൃത്തികൾ, അമ്പലക്കടവി​െൻറ നിർമാണം, മാളക്കാരൻ കടവിനും ആശുപത്രിക്കടവിനും ഇടയിൽ ഇടിഞ്ഞുപോയ വലതുകരയുടെ സംരക്ഷണം, കാടുകുറ്റി പഞ്ചായത്തിലെ കുടുങ്ങാപ്പുഴ ശിവക്ഷേത്രത്തിൽ പ്ലാറ്റ്ഫോറത്തോടുകൂടിയ കടവ് നിർമാണം, പുഴയുടെ ഇടതുകരയുടെ ഇടിഞ്ഞ ഭാഗങ്ങൾ സംരക്ഷിക്കൽ, പരിയാരം വേളൂക്കര കെ.ഡബ്ല്യു.എ പമ്പ്ഹൗസിന് ഇടിഞ്ഞ വലതുകര സംരക്ഷണം, കടവ് നിർമാണം എന്നിങ്ങനെയുള്ള പദ്ധതികൾ സർക്കാർ അനുമതിക്കായി കാത്തുകിടക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.