ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട രൂപതയുടെ മാര്‍ത്തോമ തീർഥാടനം 19ന് നടക്കും. ഫാ. ടോം ഉഴുന്നാലിൽ പങ്കെടുക്കും. ഹൊസൂര്‍ രൂപതയുടെ പ്രഥമ മെത്രാനായി അഭിഷിക്തനാകുന്ന മോണ്‍. ജോബി പൊഴോലിപ്പറമ്പിലും പദയാത്രയില്‍ പങ്കെടുക്കും. ഇരിങ്ങാലക്കുട കത്തീഡ്രല്‍ അങ്കണത്തില്‍നിന്ന് രാവിലെ 6.30ന് ആരംഭിക്കുന്ന പദയാത്ര 10.45ന് കൊടുങ്ങല്ലൂര്‍ സെൻറ് മേരീസ് സാന്തോം സ്‌ക്വയറില്‍ എത്തും. തുടർന്ന് ദിവ്യബലിയില്‍ ഫാ. ടോം തീർഥാടകരെ അഭിസംബോധന ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.