ടോൾ പിരിവ്: രാഷ്്ട്രീയ സംഘടനകൾ ഇടപെടുന്നില്ല ^സി.ആർ. നീലകണ്ഠൻ

ടോൾ പിരിവ്: രാഷ്്ട്രീയ സംഘടനകൾ ഇടപെടുന്നില്ല -സി.ആർ. നീലകണ്ഠൻ ആമ്പല്ലൂര്‍-: ദേശീയപാതയില്‍ പുതുക്കാട് മേല്‍പാലത്തിന് തടസ്സമാകുന്നതും അപര്യാപ്തതകളുണ്ടായിട്ടും ടോള്‍ പിരിവ് തുടരുന്നതും രാഷ്ട്രീയ സംഘടനകളുടെ ഇടപെടലി​െൻറ അഭാവമാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.ആര്‍. നീലകണ്ഠന്‍. പുതുക്കാട് മേല്‍പാലം ജനകീയ സമിതിയുടെ മനുഷ്യ മേല്‍പാലം തീര്‍ത്തുള്ള പ്രതീകാത്മക സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉയർന്ന ടോൾ പിരിക്കുന്നവർക്ക് ദേശീയപാത അന്താരാഷ്്ട്ര നിലവാരത്തിലാക്കാനുള്ള ബാധ്യത കൂടിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സമിതി ചെയര്‍മാന്‍ കെ.ജെ. ഷാജി അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ സെബന്‍ മാത്യു പല്ലന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പുതുക്കാട് പള്ളി വികാരി ഫാ. പോള്‍സണ്‍ പാലത്തിങ്കല്‍, സ്വാമി പുരുഷോത്തമാനന്ദ സരസ്വതി, നാസര്‍ സഖാഫി, ഡോ. ഹര്‍ഷജന്‍ പഴയാറ്റില്‍, റീസണ്‍ ചെവിടന്‍, ടി.സി. ജോസഫ് എന്നിവര്‍ സംസാരിച്ചു. കാറിടിച്ച് സ്കൂട്ടർ യാത്രികന് പരിക്ക് ആമ്പല്ലൂര്‍-: പുതുക്കാട് കുറുമാലി പാലത്തിന് സമീപം കാര്‍ സ്‌കൂട്ടറില്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രികന് ഗുരുതര പരിക്കേറ്റു. രാപ്പാള്‍ മുരിയാത്ത് വീട്ടില്‍ പരമേശ്വര​െൻറ മകന്‍ രാജനാണ് (70) പരിക്കേറ്റത്. തലക്കും കാലിനും പരിക്കേറ്റ രാജനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകീട്ട് 4.15നായിരുന്നു അപകടം. രാപ്പാളില്‍നിന്ന് പുതുക്കാട്ടേക്ക് വരുകയായിരുന്ന രാജ​െൻറ സ്‌കൂട്ടറിന് പിറകില്‍ കാര്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിന് സമീപെത്ത കുഴിയിലേക്ക് സ്‌കൂട്ടറും രാജനും വീണു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.