മെഡിക്കൽ കോളജിലെത്തുന്നവർക്ക് പൊതിച്ചോറ്​

ഇരിങ്ങാലക്കുട: 'വയറെരിയുന്നവരുടെ മിഴി നനയാതിരിക്കാന്‍ ഹൃദയപൂർവം' എന്ന മുദ്രാവാക്യമുയര്‍ത്തി ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റി നടപ്പാക്കുന്ന പദ്ധതിയിലേക്ക് ഇരിങ്ങാലക്കുടയില്‍നിന്ന് 3000 ത്തോളം പൊതിച്ചോറുകള്‍ കൈമാറി. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും വിതരണം ചെയ്യുന്ന ഉച്ചഭക്ഷണ പദ്ധതിയുടെ ഇരിങ്ങാലക്കുട മേഖലതല ഉദ്ഘാടനം ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി സി.ഡി. സിജിത്തിന് പൊതിച്ചോറ് നല്‍കി ടി.വി ഇന്നസ​െൻറ് എം.പി ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ ടൗണ്‍ ഈസ്റ്റ് സെക്രട്ടറി ജോഫി കാഞ്ഞിരത്തിങ്കല്‍ അധ്യക്ഷത വഹിച്ചു. ലാേൻറാ ലോനപ്പന്‍ കരപറമ്പില്‍, അഞ്ജു അമ്പഴക്കാടന്‍, ജിറോഷ് ചെറിയാടന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.