ചെന്ത്രാപ്പിന്നി: എടത്തിരുത്തി ഗ്രാമപഞ്ചായത്തിൽ ഹരിതകേരള മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി സമഗ്ര ശുചിത്വ -മാലിന്യ സംസ്കരണ പദ്ധതി തുടങ്ങി. ഗ്രാമപഞ്ചായത്തിലെ എല്ലാ വീടുകളിലും തുണിസഞ്ചി വിതരണം, എല്ലാ സ്ഥാപനങ്ങളിലും ഗ്രീൻ പ്രോട്ടോകോൾ, ഹരിതകർമ സേന എന്നീ പ്രവർത്തനങ്ങളാണ് നടപ്പാക്കുന്നത്. പദ്ധതി രൂപരേഖ തയാറാക്കുന്നതിനായി ശിൽപശാല സംഘടിപ്പിച്ചു. ഇ.ടി. ടൈസൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബൈന പ്രദീപ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് എ.വി. സതീഷ്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഗീത മോഹൻദാസ്, ടി.വി. മനോഹരൻ, രഞ്ജിനി സത്യൻ, പഞ്ചായത്ത് സെക്രട്ടറി പി.വൈ. സാജിത, സി.എൻ. ഷിനിൽ, വി.കെ. ജ്യോതിപ്രകാശ് എന്നിവർ സംസാരിച്ചു. ഉണ്ണികൃഷ്ണൻ, ശ്രീലാൽ എന്നിവർ ക്ലാസ് നയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.