പരസ്യവിമര്‍ശനം ജുഡീഷ്യറിയുടെ അന്തസ്സ്​​ കെടുത്തും –വി.എസ്

തിരുവനന്തപുരം: ന്യായാധിപര്‍ മറ്റ് ന്യായാധിപര്‍ക്കെതിരെ പരസ്യമായി വിമര്‍ശനങ്ങളുന്നയിക്കുന്നത് ജുഡീഷ്യറിയുടെ അന്തസ്സ് കെടുത്തുമെന്ന് വി.എസ്. അച്യുതാനന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു. ജുഡീഷ്യല്‍ മര്യാദക്ക് നിരക്കാത്ത സമീപനങ്ങള്‍ നീതിപീഠങ്ങളില്‍നിന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുന്നില്ല. അതുകൊണ്ടുതന്നെ, അത്തരം സംഭവങ്ങള്‍ ആരുടെ ബെഞ്ചിലാണ് ഉണ്ടായതെന്ന് ജനങ്ങള്‍ സദാ നിരീക്ഷിക്കുകയും ചെയ്യും. ഓരോ ജഡ്ജിയും ആദ്യം ഉറപ്പുവരുത്തേണ്ടത് ത​െൻറ ബെഞ്ചില്‍ ജുഡീഷ്യല്‍ മര്യാദക്ക് നിരക്കാത്ത ഒന്നും സംഭവിക്കുന്നില്ല എന്നതാണ്. ഏതെങ്കിലും ന്യായാധിപകര്‍ക്ക് അതിനെക്കുറിച്ച് പരാതിയുണ്ടെങ്കില്‍ നിയമപരമായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ ബോധിപ്പിക്കുന്നതാണ് ഉചിതമെന്നും വി.എസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.