മലയാള ദിനാഘോഷം

തൃശൂർ: സിവിൽ സ്റ്റേഷൻ ജീവനക്കാർ മലയാള ഭാഷാദിന പ്രതിജ്ഞയെടുത്തു. എ.ഡി.എം സി.വി. സജൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വള്ളത്തോളി​െൻറ കവിത 'എ​െൻറ ഭാഷ' പി.പി. ബിജു ആലപിച്ചു. ഡോ. കാവുമ്പായി ബാലകൃഷ്ണൻ, ഡെപ്യൂട്ടി കലക്ടർമാരായ എം.സി. റജിൽ, ആർ. മുരളീധരൻ നായർ, ഫിനാൻസ് ഓഫിസർ എൻ. സതീഷ്, ഇൻഫർമാറ്റിക്സ് ഓഫിസർ കെ. സുരേഷ്കുമാർ, സി.കെ. അനിൽകുമാർ എന്നിവർ സംസാരിച്ചു. മുളങ്കുന്നത്തുകാവ്: മെഡിക്കൽ ഭരണരംഗത്ത് മലയാളം ഭരണഭാഷ വ്യാപകമാക്കാൻ തീവ്രശ്രമം നടത്തുമെന്ന് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. റംല ബീവി പറഞ്ഞു. കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് മെഡിക്കൽ കോളജിൽ മലയാള ഭാഷ വാരാചരണത്തി​െൻറ ഭാഗമായി ഭാഷാപ്രതിജ്ഞ ചൊല്ലിക്കൊടുത്ത് സംസാരിക്കുകയായിരുന്നു അവർ. സീനിയർ അഡ്മിനിസ്േട്രറ്റിവ് ഓഫിസർ എ. അബ്ദുല്ലത്തീഫ് അധ്യക്ഷത വഹിച്ചു. ഭാഷ സമ്മേളനം തിരക്കഥാകൃത്ത് കെ.എ. മോഹൻദാസ് ഉദ്ഘാടനം ചെയ്തു. പുതിയ മെഡിക്കൽ കോളജുകളുടെ സ്പെഷൽ ഓഫിസർ ഡോ. എം.കെ. അജയകുമാർ, വൈസ് പ്രിൻസിപ്പൽ ഡോ. കെ. പ്രീതി നായർ, അക്കൗണ്ട്സ് ഓഫിസർ പി.എം. ഷാജി, സീനിയർ സൂപ്രണ്ട് പി.ആർ. രമേഷ് എന്നിവർ സംസാരിച്ചു. ജൂനിയർ സൂപ്രണ്ട് മധുസൂദനൻ സ്വാഗതവും സിമി ജി. വിശ്വം നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.