നഗരത്തിൽ കാനകൾ തുറന്ന്​ ശുചീകരണം; വിളിക്കാതെ എത്തിയ മഴയിൽ നഗരം കുളമായി

തൃശൂർ: വ്യാപാരസ്ഥാപനങ്ങൾ മൊത്തം അടഞ്ഞുകിടക്കുന്നു. കാന വൃത്തിയാക്കാൻ പറ്റിയ മറ്റൊരു ദിനമില്ല. അതുകൊണ്ട് തന്നെ ബുധനാഴ്ച രാവിലെ മുതൽ നഗരത്തിലെ മുഴുവൻ കാനകളും തുറന്ന് ശുചീകരണം നടത്തുകയായിരുന്നു കോർപറേഷൻ അധികൃതർ. അതിനിടെ വൈകീട്ട് നാലോടെ പെെട്ടന്ന് മഴ പെയ്തതോടെ ശുചീകരണം മുഴുവൻ പാളി. നഗരത്തിലെ റോഡുകളിലെല്ലാം വെള്ളക്കെട്ടും. തുറന്നുവെച്ച കാനകളിൽനിന്നുള്ള മാലിന്യം കലർന്ന അഴുക്കുജലത്തിൽ നഗരം മുങ്ങി. അതിനിടെ ജോലി തുടരാനാവാതെ കോർപറേഷൻ ശുചീകരണ തൊഴിലാളികളും ഇതര സംസ്ഥാന തൊഴിലാളികളും കുടുങ്ങി. തുലാമഴ ൈവകിയിട്ടും കാനവൃത്തിയാക്കൽ വൈകിപ്പിച്ച കോർപറേഷൻ ആേരാഗ്യവിഭാഗമാണ് പ്രശ്നങ്ങൾക്ക് കാരണം. നഗരത്തിൽ മാലിന്യ നീക്കം നിലച്ചിട്ട് മാസങ്ങളായി. വിവിധ മേഖലകളിൽ മാലിന്യം കുമിയുകയാണ്. കുമിഞ്ഞുകൂടിയ മാലിന്യത്തിൽനിന്ന് ഒലിച്ചിറങ്ങിയ മലിനജലവും നഗരത്തിലെ റോഡുകളിൽ തന്നെയാണ് എത്തിയത്. അതിനിടെ മനോരമ ജങ്ഷനിലും വെളിയന്നൂർ ജങ്ഷനിലും നടത്തിയ വികസനപ്രവർത്തനങ്ങൾ വെള്ളക്കെട്ട് രൂക്ഷമാക്കി. മനോരമ ജങ്ഷനിലെ കലുങ്ക് നിർമാണം ജങ്ഷനിലും ഇക്കണ്ടവാര്യർ റോഡിലും കനത്തവെള്ളക്കെട്ടാണ് ഉണ്ടാക്കിയത്. കലുങ്ക് വന്നതോടെ റോഡിൽ നിന്ന് കാനയിലേക്ക് വെള്ളം പോകുന്നതിനുള്ള വഴി ചുരുങ്ങിയതാണ് വെള്ളക്കെട്ട് രൂക്ഷമാക്കിയത്. ഇതിന് സമാനമാണ് വെളിയന്നൂർ ജങ്ഷനിലെ വെള്ളക്കെട്ട്. വെളിയന്നൂരിൽ റോഡ് വീതികൂട്ടി കാന പുതുതായി നിർമിെച്ചങ്കിലും വെള്ളം പോകുന്നത് തടസ്സപ്പെടുകയായിരുന്നു. റോഡ് പൂർണമായി നവീകരിക്കാത്തതിനാൽ അവിടം ചെളിക്കുളവുമായി. അതിനപ്പുറം വെള്ളിയന്നൂർ ജങ്ഷനിൽ രൂപപ്പെട്ട കുഴിയിലും വെള്ളം ശേഖരിക്കപ്പെട്ടു. അറിയാതെ എത്തിയ വാഹനങ്ങൾ കുഴിയിൽ അകപ്പെടുകയുമുണ്ടായി. സ്വരാജ് റൗണ്ടിലെ കാനകളിൽ േശഖരിക്കപ്പെട്ട മണ്ണ് വെള്ളം ഒഴുകുന്നതിന് തടസ്സവുമായി. എം.ജി റോഡ്, ഹൈറോഡ്, ശങ്കരയ്യ റോഡ് അടക്കം വിവിധ മേഖലകളിലും വെള്ളക്കെട്ട് രൂക്ഷമായി. ക്ഷേത്രത്തിനോട് ചേർന്നുള്ള കെ.എസ്.ആർ.ടി.സി റോഡിലെ ഗർത്തങ്ങളിലും സ്റ്റാൻഡിന് അകത്തും വെള്ളക്കെട്ടുണ്ടായി. ശക്തൻ ബസ് സ്റ്റാൻഡ് പരിസരത്ത് മാലിന്യവും വെള്ളവും ചേർന്ന് കുഴമ്പ് പരുവത്തിലായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.