ആളൂര്‍: ഈറ്റ കിട്ടാനില്ലാതായതോടെ കുട്ടയും മുറയും നെയ്ത് ഉപജീവനം നടത്തുന്ന പരമ്പരാഗത തൊഴിലാളി കുടുംബങ്ങള്‍ പട്ടിണിയിൽ. ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള സാംബവ സമുദായക്കാരായ അഞ്ഞൂറോളം കുടുംബങ്ങളാണ് ദുരിതമനുഭവിക്കുന്നത്. ബാംബൂ കോർപറേഷെൻറ കൂടപ്പുഴ ഗോഡൗണില്‍നിന്നാണ് ജില്ലയിലെ സാംബവ സമുദായക്കാര്‍ക്ക് ഈറ്റ വിതരണം ചെയ്യാറുള്ളത്. എന്നാല്‍, മഴക്കാലം തുടങ്ങിയതോടെ ഗോഡൗണില്‍ സ്‌റ്റോക്കില്ലാതായി. അങ്കമാലിയിലെ ബാംബൂ കോർപറേഷന്‍ ആസ്ഥാനത്തുനിന്ന് ഈറ്റ എത്തിക്കാത്തതാണ് കാരണം. പോട്ട, ഉറുമ്പുകുന്ന്, താണിപ്പാറ, വി.ആര്‍ പുരം, നന്തിക്കര, നെല്ലായി എന്നിവിടങ്ങളില്‍മാത്രം നിരവധി കുടുംബങ്ങളാണ് ഈറ്റക്ഷാമംമൂലം വറുതിയിലായത്. ചാലക്കുടി, ഇരിങ്ങാലക്കുട, മൂന്നുപീടിക എന്നിവിടങ്ങളിലെ മാര്‍ക്കറ്റുകളിലാണ് ഇവര്‍ നെയ്തുണ്ടാക്കുന്ന കുട്ടയും മുറവും വിൽക്കാറുള്ളത്. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മുകുന്ദപുരം ലീഗല്‍ സര്‍വിസസ് കമ്മിറ്റി പ്രതിനിധി ടി.ഡി. സിേൻറാ ഉറുമ്പുകുന്നിലെ സാംബവ സമുദായക്കാരുടെ വീടുകളിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. ചെയര്‍മാന്‍ ജില്ല ജഡ്ജി ഗോപകുമാര്‍, സബ് ജഡ്ജിയും ലീഗല്‍ സർവിസസ് അതോറിറ്റി സെക്രട്ടറിയുമായ മുജീബ് റഹ്മാന്‍ എന്നിവരുടെ നിർദേശപ്രകാരമാണ് വിവരങ്ങള്‍ ശേഖരിച്ചത്. വിശദ റിപ്പോര്‍ട്ട് തയാറാക്കി ജില്ല ജഡ്ജിക്ക് സമര്‍പ്പിക്കുമെന്ന് ടി.ഡി. സിേൻറാ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.