tcgmail6

'മലയാളത്തി​െൻറ തല' കഥകളി ചിട്ടയിൽ ചെറുതുരുത്തി: കേരള കലാമണ്ഡലം കഥകളി വടക്കൻ വിഭാഗം മഹാകവി വള്ളത്തോളി​െൻറ 'മലയാളത്തി​െൻറ തല' എന്ന കവിത കഥകളി രൂപത്തിൽ അവതരിപ്പിക്കുന്നു. മലയാള ദിനാചരണത്തോടനുബന്ധിച്ച് വെള്ളിയാഴ്ച വൈകീട്ട് ആറിന് കൂത്തമ്പലത്തിലാണ് അവതരണം. ശങ്കരാചാര്യർ ശൈവപാശുപതനായ സന്യാസിക്ക് മോക്ഷം കിട്ടാൻ സ്വന്തം തല വെട്ടി ഹോമിക്കാൻ അനുവദിക്കുന്നതും ശിഷ്യനായ പത്്മപാദർ ഉടൻ തന്നിൽ നരസിംഹം ആവേശിച്ച് പാശുപതനെ കൊന്ന് ശങ്കരാചാര്യരെ രക്ഷിക്കുന്നതുമായ കഥാഭാഗമാണ് വള്ളത്തോളി​െൻറ കവിതയുടെ പ്രതിപാദ്യം. ഇത് കവിതയിലെ തന്നെ ഈരടികളും ആവശ്യാനുസരണം കഥകളി ചിട്ടക്കനുസരിച്ച് സംസ്കൃതത്തിലുള്ള അവതരണ ശ്ലോകങ്ങളും പദങ്ങളും കൂട്ടിച്ചേർത്താണ് രംഗാവതരണം ചിട്ടപ്പെടുത്തിയത്. ശങ്കരാചാര്യൻ, ശിഷ്യൻ പത്്മപാദർ, പാശുപതൻ, നരസിംഹം എന്നീ വേഷങ്ങളാണ് രംഗത്തു വരിക. കലാമണ്ഡലത്തിലെ അധ്യാപകരും വിദ്യാർഥികളുമാണ് കഥകളി അവതരിപ്പിക്കുന്നത്. കലാമണ്ഡലം ഗോപി, എം.പി.എസ് നമ്പൂതിരി, കലാമണ്ഡലം കൃഷ്ണകുമാർ, കലാമണ്ഡലം ഉണ്ണികൃഷ്ണൻ, ഡോ.സി.എം. നീലകണ്ഠൻ, ഡോ.കെ.കെ. സുന്ദേരശൻ എന്നിവർ ചിട്ടപ്പെടുത്തലുകൾക്കും ചൊല്ലിയാട്ടത്തിനും നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.