കൊച്ചി: രാജീവ് വധക്കേസിൽ അഡ്വ. ഉദയഭാനുവിെൻറ മുൻകൂർ ജാമ്യഹരജി നിരസിച്ച സിംഗിൾ ബെഞ്ച് വിധിയിൽ തന്നെ വിമർശിച്ചെന്ന വാർത്തകൾ തള്ളി ജസ്റ്റിസ് പി. ഉബൈദ്. മെറ്റാരു ജാമ്യഹരജി പരിഗണിക്കെവ കോടതി മുറിയിലുണ്ടായിരുന്ന മാധ്യമപ്രവർത്തകരെ മുന്നിലേക്ക് വിളിച്ചുവരുത്തിയാണ് ഇൗ വാർത്തയിൽ ജഡ്ജി അതൃപ്തി രേഖപ്പെടുത്തിയത്. ഒരുസിംഗിൾ ബെഞ്ചിെൻറ ഇടക്കാല ഉത്തരവിനെ മറ്റൊരു സിംഗിൾ ബെഞ്ചിന് വിമർശിക്കാനാവില്ല. സിംഗിൾ ബെഞ്ചിെൻറ ജുഡീഷ്യൽ ഉത്തരവിൽ ഹൈകോടതി ഡിവിഷൻ ബെഞ്ചിനോ സുപ്രീംകോടതിക്കോ മാത്രമാണ് ഇടപെടാനാവുക. ഭരണപരമായ കൂടുതൽ അധികാരമുണ്ടെന്നതൊഴിച്ചാൽ ചീഫ് ജസ്റ്റിസ് ഉൾപ്പെടെ ഹൈകോടതിയിലെ ജഡ്ജിമാരെല്ലാം സമന്മാരാണ്. മുൻകൂർ ജാമ്യഹരജി പരിഗണിക്കുേമ്പാൾ അറസ്റ്റും അന്വേഷണവും തടയുന്ന തരത്തിെല ഉത്തരവുണ്ടാകരുതെന്ന നിരീക്ഷണം സിംഗിൾ ബെഞ്ച് നടത്തിയിരുന്നു. ഇത് പൊതുനിരീക്ഷണമാണ്. തനിക്കെതിരായ വ്യക്തിപരമായ പരാമർശമല്ല. എന്നാൽ, ഇൗ നിരീക്ഷണത്തോട് തനിക്ക് വിയോജിപ്പുണ്ട്. രാജീവ് വധക്കേസിൽ ഒക്ടോബർ മൂന്നിന് നൽകിയ ഇടക്കാല ഉത്തരവിനെ ചോദ്യം ചെയ്ത് രാജീവിെൻ മാതാവ് നൽകിയ പരാതിയിലും തെൻറ പേര് വ്യക്തിപരമായി ചില മാധ്യമങ്ങൾ പരാമർശിച്ചു. എന്നാൽ, കോടതിയുടെ ഇടക്കാല ഉത്തരവിനെയാണ്, ജഡ്ജിയെയല്ല പരാതിയിൽ ചോദ്യം ചെയ്യുന്നത്. മുൻകൂർ ജാമ്യഹരജി വീണ്ടും പരിഗണിക്കാൻ തീയതി നിശ്ചയിച്ചപ്പോൾ എല്ലാ കക്ഷികളുടെയും താൽപര്യം കണക്കിലെടുത്തിരുെന്നന്നും ജസ്റ്റിസ് ഉബൈദ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.