കൊച്ചി: സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്ന ഹരജിയിൽ പരാമർശിക്കുന്ന ബി.ജെ.പി പ്രവർത്തകർ കൊല്ലപ്പെട്ട മൂന്ന് കേസുകളിൽ തിരക്കിട്ട് കുറ്റപത്രം നൽകാനുള്ള പൊലീസിെൻറ നീക്കം തടയണമെന്ന് ഉപഹരജി. ബി.ജെ.പി–ആർ.എസ്.എസ് പ്രവർത്തകർ കൊല്ലപ്പെട്ട ഏഴ് കേസുകളിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കണ്ണൂർ തലശ്ശേരി ഗോപാലൻ അടിയോടി വക്കീൽ സ്മാരക ട്രസ്റ്റ് നൽകിയ ഹരജിയിൽ സെക്രട്ടറി ആർ.കെ. പ്രേംദാസാണ് ഉപഹരജി നൽകിയത്. നവംബർ 13ന് പ്രധാന ഹരജിക്കൊപ്പം പരിഗണിക്കാനായി ഉപഹരജി ഡിവിഷൻ ബെഞ്ച് മാറ്റി. ട്രസ്റ്റ് സമർപ്പിച്ച ഹരജി നൽകുമ്പോൾ ഇവയിൽ മൂന്നെണ്ണത്തിൽ അന്തിമ റിപ്പോർട്ട് കോടതിയിൽ നൽകിയിരുന്നില്ല. എന്നാൽ, അന്വേഷണം പൂർത്തിയായെന്ന് കോടതിയിൽ ബോധിപ്പിക്കാനായി ഈ കേസുകളിൽ തിരക്കിട്ട് അന്വേഷണം അവസാനിപ്പിച്ച് അന്തിമ റിപ്പോർട്ട് നൽകാനാണ് പൊലീസും സർക്കാറും ശ്രമിക്കുന്നത്. ഇത്തരത്തിൽ അന്തിമ റിപ്പോർട്ട് നൽകാൻ അനുവദിക്കുന്നത് കേസിലെ ഇരകളുടെ ബന്ധുക്കൾക്ക് നീതി നിഷേധിക്കുന്നതിന് തുല്യമാകും. പയ്യന്നൂരിലെ ബിജു വധക്കേസ്, പാലക്കാട് കസബ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത രാധാകൃഷ്ണൻ–വിമല കൊലക്കേസ്, കൊല്ലം ജില്ലയിലെ കടയ്ക്കലിൽ റിട്ട. എസ്.ഐ രവീന്ദ്രൻ പിള്ള വധക്കേസ് എന്നിവയിൽ തിരക്കിട്ട് കുറ്റപത്രം നൽകാൻ ശ്രമിക്കുന്നതായാണ് ഉപഹരജിയിൽ ആരോപിക്കുന്നത്. അതിനാല്‍, കുറ്റപത്രം സമര്‍പ്പിക്കുന്നതില്‍നിന്ന് പൊലീസിനെ വിലക്കണമെന്നും കേസുകൾ അടിയന്തരമായി സി.ബി.ഐക്ക് വിടണമെന്നും ഉപഹരജിയിൽ പറയുന്നു. ട്രസ്റ്റ് സമര്‍പ്പിച്ച ഹരജി കഴിഞ്ഞ ദിവസം മറ്റൊരു ഡിവിഷന്‍ ബെഞ്ചിെൻറ പരിഗണനക്ക് എത്തിയിരുന്നു. ഇത് ഈ മാസം 13ന് വാദം കേള്‍ക്കാനായി മാറ്റിയിരിക്കുകയാണ്. ഹരജിയില്‍ മറ്റൊരു ബെഞ്ച് വാദം കേള്‍ക്കുന്നതിനിടെ ഇടപെടല്‍ അപേക്ഷ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന് മുന്നില്‍ ചട്ടവിരുദ്ധമായാണ് എത്തിയതെന്നും അത് പരിശോധിക്കണമെന്നും സീനിയര്‍ ഗവ. പ്ലീഡര്‍മാര്‍ രജിസ്ട്രിക്ക് വാക്കാല്‍ പരാതിയും നല്‍കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.