പാവറട്ടി: ചിരിയുടെ രാജാവിനെ കാണാൻ ആഗ്രഹമുണ്ടെന്ന് അറിയിച്ച് നടനും എം.പിയുമായ ഇന്നസെൻറിന് വിദ്യാർഥികൾ കത്തയച്ചു. കത്ത് വായിച്ച ഇന്നസെൻറ് കുസൃതിക്കൂട്ടങ്ങളെ കാണാൻ സ്കൂളിലെത്തി. തൊയക്കാവ് ആർ.സി.യു.പി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥികളാണ് ഇന്നസെൻറിനെ കാണാൻ പോസ്റ്റ് കാർഡ് അയച്ചത്. കത്ത് ലഭിച്ച ഇന്നസെൻറ് എം.പി വിദ്യാർഥികളെ അമ്പരപ്പിച്ച് ബുധനാഴ്ച ഉച്ചയോടെ സ്കൂളിൽ വന്നു. ബാല്യം മുതലുള്ള സംഭവങ്ങൾ ഇന്നസെൻറ് വിദ്യാർഥികളുമായി പങ്കുവെച്ചു. പ്രധാനാധ്യാപകൻ ഒ.എൽ. ജോസ്, മാനേജർ ഫാ. ജോസഫ് അറാശേരി, വാർഡംഗം സണ്ണി വടക്കൻ, ദേവാലയ ട്രസ്റ്റി ഇ.സി. വർഗീസ്, ഒ.എസ്.എ പ്രസിഡൻറ് ടി. പ്രഭാകരൻ, സിനി ജോസ് എന്നിവർ ഇന്നസെൻറിനെ സ്വീകരിച്ചു. വായനശാലക്ക് തുടക്കം പാവറട്ടി: പാലുവായി എം.യു.എ.എൽ.പി സ്കൂളിൽ വായനശാലക്ക് തുടക്കം കുറിച്ചു. സ്കൂളിലെ മുൻ പ്രധാനാധ്യാപികയായിരുന്ന ജാനകിയമ്മയുടെ സ്മരണാർഥമാണ് ലൈബ്രറി. ഇതിന് വേണ്ട പുസ്തങ്ങളും അലമാരയും ജാനകിയമ്മയുടെ മക്കളായ വിജയനും ശാന്തയും സംഭാവന ചെയ്ത് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് റജി വിളക്കാട്ടുപാടം അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ ഡൊമിനിക് സാവിയോ, അധ്യാപകരായ മെർളി സി. ജേക്കബ്, നൈസി തോമസ്, വിദ്യാർഥികളായ വി.ജെ. ജറിൻ, കെ.പി. അഭിഷേക് എന്നിവർ നേതൃത്വം നൽകി. ലൈബ്രറിയിലേക്ക് ശിശുദിനം വരെ പുസ്തകങ്ങൾ സ്വീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.