തൃശൂർ: അക്ഷയ കേന്ദ്രങ്ങള്‍ പരസ്യ പ്രതിഷേധം തുടങ്ങിയപ്പോൾ സ്കൂൾ പ്രവേശനകാലത്ത് രക്ഷിതാക്കൾ വലയുന്നു. ആധാർ എൻറോൾമെൻറ് എടുക്കില്ലെന്ന് അക്ഷയ കേന്ദ്രങ്ങൾ വ്യക്തമാക്കിയതോടെയാണ് രക്ഷിതാക്കൾ വലയുന്നത്. കേന്ദ്രങ്ങളിൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ആധാർ സേവനം ഉണ്ടാകില്ലെന്ന് അറിയിച്ച് നോട്ടീസ് പതിച്ചു. സ്കൂൾ പ്രവേശനത്തിന് ആധാർ കാർഡ് നിർബന്ധമാണെന്നിരിേക്ക ദിനവും നിരവധിയാളുകളാണ് അക്ഷയ കേന്ദ്രങ്ങളിൽ എത്തുന്നത്. എല്ലാവരോടും ഇപ്പോൾ കഴിയില്ലെന്നും, ജൂൺ കഴിഞ്ഞ് എത്താനും അറിയിക്കുകയാണ് അധികൃതർ, ചിലയിടത്ത് നേരേത്ത അംഗൻവാടികൾ മുഖേന ചെയ്തിരുന്നുവെന്ന ഒഴിവുകഴിവും നിർദേശിക്കുന്നു. കഴിഞ്ഞ നാലുവര്‍ഷത്തിനിടെ ആധാർ കാര്‍ഡ് എടുത്തുനല്കിയതില് മാത്രം സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങള്‍ക്ക് കിട്ടാനുള്ളത് നാലുകോടിയാണ്. സ്വകാര്യ കമ്പനിയായ സ്വാതിക്ക് 50 രൂപ നിരക്കിലും അക്ഷയക്ക് 30 രൂപ നിരക്കിലുമാണ് ആധാര്‍ കാര്‍ഡ് എടുത്തുനൽകാന് കരാര്‍ നല്‍കിയത്. അക്ഷയ കേന്ദ്രങ്ങൾക്ക് ആധാർ എൻറോൾമെൻറിന് അധികാരം നൽകിയത് പ്രത്യേക കാലയളവിലും പ്രത്യേക നിബന്ധനകളോടെയുമായിരുന്നു. ഈ ഇനത്തിലാണ് കുടിശ്ശികയുള്ളത്. ഇതിനിടെ കേന്ദ്രസർക്കാറിെൻറ നിയന്ത്രണത്തിൽ സി.എസ്.സി (കോമൺ സർവിസ് സെൻറർ) ആവാൻ നിർദേശമുണ്ടായിരുന്നു. സംസ്ഥാനത്ത് ഭൂരിപക്ഷവും സി.എസ്.സി ആയിട്ടില്ലാത്തതും കേന്ദ്രവുമായി ഏറ്റുമുട്ടലായതും അക്ഷയ കേന്ദ്രങ്ങളെ ബാധിച്ചു. എന്നാല്‍, സ്വാതിക്ക് സര്‍ക്കാറില്‍നിന്ന് കൃത്യമായി ഫണ്ട് ലഭിക്കുമ്പോള്‍ അക്ഷയ കേന്ദ്രങ്ങളുടെ നടത്തിപ്പുകാര്‍ പണത്തിനുവേണ്ടി സര്‍ക്കാർ ഒാഫിസുകള്‍ കയറിയിറങ്ങുകയാണ്. ഫണ്ട് ലഭ്യമല്ലാതായതോടെ വാടക നല്കാന് കഴിയാതെയും ജോലിക്കാര്‍ക്ക് ശമ്പളം നല്കാനാവാതെയും അക്ഷയ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. ശമ്പളം ലഭിക്കാതായതോടെ ജീവനക്കാര്‍ വരാത്തതിനാല്‍ നൂറോളം അക്ഷയകേന്ദ്രങ്ങള്‍ അടച്ചുപൂട്ടേണ്ടിവന്നിട്ടുണ്ട്. സംസ്ഥാനത്തുള്ള 2800 അക്ഷയ കേന്ദ്രങ്ങളില്‍ 600ലേറെയുള്ളവക്കും സര്‍ക്കാര്‍ ഫണ്ട് ലഭിക്കാത്തതിനാല്‍ ജപ്തി ഭീഷണിയിലാണ്. പുതിയ കേന്ദ്രങ്ങള്‍ അനുവദിക്കുന്നതിന് പകരം നിലവിലുള്ളതിനെ സംരക്ഷിച്ച് അതിന് കീഴില്‍ സബ്സെൻറർ ആരംഭിക്കണമെന്നാണ് നടത്തിപ്പുകാരുടെ ആവശ്യം. ഒരു സര്‍ട്ടിഫിക്കറ്റിന് അക്ഷയ കേന്ദ്രങ്ങള്‍ ഈടാക്കുന്നത് 17 രൂപയാണ്. ഇതില്‍ 10 രൂപ സര്‍ക്കാറിനും ഏഴുരൂപ അക്ഷയക്കുമാണ്. നിലനിൽപ് ഭീഷണിയിൽ നിരക്ക് കൂടുതൽ വാങ്ങുന്നുവെന്ന ആക്ഷേപവും അക്ഷയകേന്ദ്രങ്ങൾക്കെതിരെ ഉയർന്നതോടെ സർക്കാറും അക്ഷയ നടത്തിപ്പുകാരോട് അതൃപ്തിയിലായി. ഐ.ടി മിഷന് കീഴിലാണ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ആവശ്യമായ പദ്ധതികള്‍ ഇവക്ക് നല്കാന് സര്‍ക്കാര്‍ തയാറാണെങ്കിലും ഐ.ടി മിഷെൻറ ഇടപെടല്‍ സര്‍ക്കാര്‍ പദ്ധതികള്‍ പലതും അട്ടിമറിക്കുന്നുവെന്ന ആരോപണം ശക്തമാണ്. അക്ഷയയെ അട്ടിമറിച്ച് റിലയന്‍സ് പോലുള്ള കുത്തക കമ്പനികള്‍ക്ക് സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നുവെന്നും അക്ഷയ സംരംഭകര്‍ ചൂണ്ടിക്കാട്ടുന്നു. ആധാർ സേവനം നൽകാതെയുള്ള പ്രതിഷേധം മറ്റൊരു അധ്യയനവർഷത്തെ കൂടി ബാധിക്കുന്നതാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.