പെരുമ്പിലാവ്: ജനവാസ മേഖലയിലൂടെ വാതക പൈപ്പ് സ്ഥാപിക്കൽ നിയമവിരുദ്ധമെന്നിരിേക്ക പെരുമ്പിലാവിലും പരിസരത്തുമായി ഗെയിൽ പൈപ്പുകൾ സ്ഥാപിച്ചുതുടങ്ങി. രണ്ട് കിലോമീറ്ററിൽ 30ഒാളം വീടുകൾക്ക് സമീപത്തുകൂടിയാണിത്. ഇതിനെതിരെ പ്രതിഷേധിച്ച വെൽഫെയർ പാർട്ടി നേതാക്കളായ എം.എം. ഖമറുദ്ദീൻ, സി.എം. ശരീഫ്, സി.എ. താഹ എന്നിവരെ അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. പെരുമ്പിലാവ് കണക്ക കോളനിയിൽ ജനങ്ങൾ തിങ്ങിത്താമസിക്കുന്നതിനാലും എസ്.സി കോളനിയായതിനാലും കലക്ടർ ഇടപെട്ട് റൂട്ട് മാറ്റിയിരുന്നു. തുടർന്ന് ഗെയിൽ അധികാരികൾ മുൻകൈയെടുത്ത് ജനവാസ പ്രദേശമല്ലാത്ത മുല്ലപ്പള്ളി കുന്ന് വഴിയാക്കി. അതിെൻറ പ്ലാനും ഒാർഡറും കടവല്ലൂർ പഞ്ചായത്ത് സെക്രട്ടറിയുൾപ്പെടെയുള്ളവർക്ക് നൽകി. ഇത് പഞ്ചായത്ത് യോഗത്തിൽ വെക്കാനോ കോളനിയിൽനിന്ന് റൂട്ട് മാറ്റാനോ പഞ്ചായത്ത് അധികാരികളോ ജനപ്രതിനിധികളോ വന്നില്ല. തണ്ണീർത്തട നിയമങ്ങൾ കാറ്റിൽ പരത്തി പൊലീസിനെ ഉപയോഗിച്ച് പുത്തങ്കളം, അറക്കൽ, കൊരട്ടിക്കര പാടശേഖരങ്ങളിലെ വയലിൽ പൈപ്പിടൽ പുരോഗമിക്കുകയാണ്. വയൽ കീറൽ, കുളം നികത്തൽ ഉൾപ്പെടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് സർക്കാർ ഒത്താശ നൽകുന്നതായി ആക്ഷൻ കൗൺസിൽ ഭാരവാഹികൾ കുറ്റപ്പെടുത്തി. പൈപ്പുകൾ സ്ഥാപിക്കുന്നതിനെതിരെയും നോട്ടിഫിക്കേഷൻ ചെയ്യാതെ ഭൂവുടമകൾക്ക് നോട്ടീസ് നൽകാതെയുള്ള ഭൂമിയേറ്റെടുക്കലിെനതിരെയും നാട്ടുകാരുടെ നേതൃത്വത്തിൽ ഹൈകോടതിയിൽ ഹരജി നൽകിയിട്ടുണ്ട്. വെൽഫെയർ പാർട്ടി പ്രക്ഷോഭം നടത്തുമെന്ന് ഭാരവാഹികളായ എം.എ. ഖമറുദ്ദീൻ, പി.എസ്.എം. അശ്റഫ്, സി.എം. താഹ, ഷബീർ അഹ്സൻ, സി.എം. ശരീഫ് എന്നിവർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.