കുരിയച്ചിറ ആല്‍വിന്‍ കൊലപാതകം: നാലാംപ്രതി പിടിയില്‍

തൃശൂര്‍: കുരിയച്ചിറ ആല്‍വിന്‍ കൊലപാതകക്കേസില്‍ നാലാം പ്രതി പൊലീസിന്‍െറ പിടിയിലായി. കുരിയച്ചിറ സ്വദേശി പുളിക്കാടന്‍ വീട്ടില്‍ കിരണ്‍ ഡേവിസിനെയാണ് (23) വെസ്റ്റ് സി.ഐയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ജനുവരി എട്ടിനാണ് കുരിയച്ചിറ കനാല്‍ റോഡില്‍ കുരിശുപറമ്പില്‍ ആല്‍വിന് (28) തലക്ക് ഇരുമ്പു വടി കൊണ്ട് അടിയേറ്റത്. രണ്ടു ദിവസം കഴിഞ്ഞാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ അന്നുതന്നെ പിടികൂടിയിരുന്നു. ഗുണ്ടാസംഘാംഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിന്‍െറ തുടര്‍ച്ചയായാണ് ആല്‍വിന് നേരെയുണ്ടായ ആക്രമണം. കുപ്രസിദ്ധ ഗുണ്ട കടവി രഞ്ജിത്തിന്‍െറ സംഘാംഗങ്ങളാണ് കൊലപ്പെട്ട ആല്‍വിനും സുഹൃത്ത് സാംസണും. സാംസണ് ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. അഞ്ചുമാസം മുമ്പ് ഒരു കല്യാണ വീട്ടിലുണ്ടായ തര്‍ക്കത്തിന്‍െറ പക തീര്‍ക്കലാണ് ആല്‍വിന്‍െറ കൊലയില്‍ കലാശിച്ചത്. ആല്‍വിനും കൊലക്കേസ് പ്രതിയായിരുന്നു. സംഭവത്തിനു ശേഷം കിരണ്‍ ഡേവിസ് മുംബൈയില്‍ ഒളിവിലായിരുന്നു. കഴിഞ്ഞ ദിവസം ഇയാള്‍ കോഴിക്കോട്ടത്തെിയതായി പൊലീസിന് വിവരം ലഭിച്ചു. തുടര്‍ന്ന് വെസ്റ്റ് സി.ഐയും സംഘവും കോഴിക്കോട്ടത്തെി ഇയാളെ പിടികൂടുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.