തൃശൂര്‍: അതിരപ്പിള്ളിയിലെ നിര്‍ദിഷ്ട ജലവൈദ്യുതി പദ്ധതിക്കെതിരായ പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ജില്ല പഞ്ചായത്ത് യോഗത്തില്‍ ബഹളം. പ്രതിപക്ഷം ഒന്നടങ്കം നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിക്കുകയും യോഗം ബഹിഷ്കരിക്കുകയും ചെയ്തു. പ്രതിപക്ഷ പ്രതിഷേധം കനത്തതോടെ ഭരണകക്ഷി അംഗങ്ങളും നടുത്തളത്തിലത്തെിയത് ബഹളത്തിനും വാക്കേറ്റത്തിനും ഇടയാക്കി. അജണ്ടയില്‍ നേരത്തെ നല്‍കിയ പ്രമേയത്തിന് അവതരണാനുമതി നല്‍കാതെ വന്നതോടെ പ്രതിപക്ഷനേതാവ് ഇ. വേണുഗോപാല മേനോനാണ് വിഷയം ഉന്നയിച്ചത്. സാമ്പത്തിക വര്‍ഷം അവസാനിക്കാനിരിക്കെ പദ്ധതി ഫണ്ട് വിനിയോഗവും സ്റ്റാന്‍ഡിങ് കമ്മിറ്റി തീരുമാനങ്ങളുമല്ലാതെ മറ്റൊന്നും അജണ്ടയില്‍ വരാനാവില്ളെന്ന് പ്രസിഡന്‍റ് ഷീല വിജയകുമാര്‍ പറഞ്ഞു. ഒന്നരവര്‍ഷമായി ഒരു പ്രമേയം പോലും അവതരിപ്പിക്കാത്തവരാണ് പുതിയതുമായി വന്നിരിക്കുന്നതെന്ന് പ്രസിഡന്‍റ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ജലവൈദ്യുതി പദ്ധതിയുടെ പാരിസ്ഥിതിക പ്രശ്നങ്ങളും വനനശീകരണവും അടക്കം ചര്‍ച്ച ചെയ്യണമെന്ന നിലപാടില്‍ പ്രതിപക്ഷം ഉറച്ചുനിന്നു. അജണ്ടയില്‍ മാറ്റം വരുത്താന്‍ ഭരണപക്ഷവും സന്നദ്ധമായില്ല. ഇതോടെ പ്രതിപക്ഷനേതാവും അംഗം കെ. ജയശങ്കറും നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. അതിനിടെ ഇരിപ്പിടത്തില്‍ ബഹളമുണ്ടാക്കിയ ശോഭസുബിനും ടി.എ. ആയിഷയും ഹസീന താജുദ്ദീനും അടക്കമുള്ള പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. ഇതോടെ എന്‍.കെ. ഉദയപ്രകാശന്‍ അടക്കം ഭരണപക്ഷഅംഗങ്ങളും ഡയസിനടുത്തത്തെി. അതിരപ്പിള്ളി പദ്ധതിക്കെതിരായ വിഷയം സി.പി.ഐ എന്തുകൊണ്ട് ചര്‍ച്ച ചെയ്യുന്നില്ളെന്ന് പ്രതിപക്ഷം ചോദിച്ചു. സി.പി.എമ്മിന്‍െറ അടിമകളായി കഴിയുകയാണ് സി.പി.ഐ എന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. സി.പി.ഐ എന്തുചെയ്യണമെന്ന് സി.പി.ഐക്ക് അറിയാമെന്ന് തിരിച്ചടിച്ച പ്രസിഡന്‍റ് തുടര്‍ന്ന് സ്റ്റാന്‍ഡിങ് കമ്മിറ്റി തീരുമാനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ആവശ്യപ്പെട്ടതോടെ മുദ്രാവാക്യങ്ങളുമായി പ്രതിപക്ഷം യോഗം ബഹിഷ്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.