വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ല പ്രസിഡന്‍റിന് മര്‍ദനം

കൊടുങ്ങല്ലൂര്‍: വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡന്‍റ് സി.സി. അനിതയെ വീട്ടില്‍ കയറി മര്‍ദിച്ചു. സംഭവത്തില്‍ കൊടുങ്ങല്ലൂരില്‍ വ്യാപക പ്രതിഷേധം. ബുധനാഴ്ച വൈകീട്ടാണ് ലോകമലേശ്വരം തണ്ടാംകുളം ചെറൂളില്‍ ചാത്തുണ്ണിയുടെ മകളായ അനിത മര്‍ദനത്തിനിരയായത്. ബൈക്കിലത്തെിയ രണ്ടുപേരില്‍ ഒരാള്‍ ഇവരെ അസഭ്യം പറഞ്ഞ് മര്‍ദിക്കുകയായിരുന്നുവത്രേ. പരിക്കേറ്റ അനിതയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അജീഷ്, രഞ്ജു എന്നിവര്‍ക്കെതിരെ കൊടുങ്ങല്ലൂര്‍ പൊലീസ് കേസെടുത്തു. ഇവരില്‍ അജീഷ് യുവമോര്‍ച്ച നേതാവാണ്. മര്‍ദനത്തില്‍ പ്രതിഷേധിച്ച് കൊടുങ്ങല്ലൂര്‍ മര്‍ച്ചന്‍റ്സ് അസോസിയേഷന്‍ നഗരത്തില്‍ രാവിലെ മുതല്‍ ഉച്ചക്ക് രണ്ടുവരെ കടകളടച്ച് ഹര്‍ത്താല്‍ ആചരിച്ചു. അസോസിയേഷനും എ.കെ.ടി.എയും സംയുക്തമായി നടത്തിയ പ്രതിഷേധം കെ.വി.വി.ഇ.എസ് ജില്ല ജനറല്‍ സെക്രട്ടറി എന്‍.ആര്‍. വിനോദ്കുമാര്‍ ഉദ്ഘാടനം ചെയ്തു. വി.ഇ. ധര്‍മപാലന്‍ അധ്യക്ഷത വഹിച്ചു. എ.കെ.ടി.എ ജില്ല പ്രസിഡന്‍റ് പി.കെ. സത്യശീലന്‍, യൂത്ത്വിങ് ജില്ല പ്രസിഡന്‍റ് കെ.ജെ. ശ്രീജിത്ത്, വൈസ് പ്രസിഡന്‍റുമാരായ ടി.കെ. ഷാജി, പി.എം. മുഹമ്മദ് യൂസുഫ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.