തൃശൂര്‍: കെ.എസ്.ആര്‍.ടി.സി ബസിലെ കണ്ടക്ടറെ മര്‍ദിച്ച സംഭവം വന്‍ തുക കെട്ടിവെച്ച് ഒത്തുതീര്‍പ്പാക്കി. തിരുവനന്തപുരത്തുനിന്ന് തിരുവില്വാമലയിലേക്ക് പോയ സൂപ്പര്‍ഫാസ്റ്റ് ബസില്‍ ബുധനാഴ്ച രാത്രിയാണ് കണ്ടക്ടര്‍ക്ക് മര്‍ദനമേറ്റത്. കോണ്‍ഗ്രസിന്‍െറ പ്രാദേശിക നേതാവും കെ.പി.സി.സി അംഗവും മുള്ളൂര്‍ക്കര പഞ്ചായത്തംഗവുമായ എന്‍.എസ്. വര്‍ഗീസ്, ബി.എസ്.എന്‍.എല്‍ ജീവനക്കാരനായ മണികണ്ഠന്‍ എന്നിവരാണ് ബസില്‍കയറി തര്‍ക്കമുണ്ടാക്കിയശേഷം കണ്ടക്ടര്‍ കെ.എസ്. അനില്‍കുമാറിനെ മര്‍ദിച്ചത്. സൂപ്പര്‍ഫാസ്റ്റ് ബസിന്‍െറ ബെല്‍ കണ്ടക്ടര്‍ കെട്ടിവെച്ചുവെന്ന് പറഞ്ഞാണ് വാക്കേറ്റവും മര്‍ദനവും നടന്നത്. അസഭ്യവര്‍ഷവും മര്‍ദനവും തുടര്‍ന്നതോടെ ഭയന്ന കണ്ടക്ടര്‍ ആവശ്യപ്പെട്ടത് പ്രകാരം ഡ്രൈവര്‍ ബസ് ചേലക്കര പൊലീസ് സ്റ്റേഷനിലേക്ക് കയറ്റുകയായിരുന്നു. പരിക്കേറ്റ അനില്‍കുമാറിനെ ചേലക്കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെ.എസ്.ആര്‍.ടി.സി ഐ.എന്‍.ടി.യു.സി യൂനിയനില്‍പെട്ട ജീവനക്കാരനാണ് ഇയാള്‍. സംഭവം പുറത്തായതോടെ നഷ്ടപരിഹാരം നല്‍കി സംഭവം പറഞ്ഞുതീര്‍ക്കുന്നതിനായി ശ്രമം. തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ കെ.എസ്.ആര്‍.ടി.സി അധികൃതരുമായി ചര്‍ച്ച നടത്തിയതിനത്തെുടര്‍ന്ന് ബസ് സര്‍വിസ് മുടങ്ങിയതിന്‍െറ ഭാഗമായി വന്ന നഷ്ടപരിഹാര തുകയായ 25,000 രൂപ കെട്ടിവെക്കാന്‍ വര്‍ഗീസ് തയാറാകുകയായിരുന്നു. പരിക്കേറ്റ അനില്‍കുമാറിന്‍െറ ചികിത്സക്കാവശ്യമായ തുകയും നല്‍കാന്‍ ധാരണയായി. ഇതോടെ, ഇരുകൂട്ടര്‍ക്കും പരാതിയില്ളെന്ന് വ്യക്തമാക്കിയതിനാല്‍ പൊലീസ് കേസെടുക്കാതെ വിടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.