തൃശൂര്‍: കേന്ദ്രസര്‍ക്കാറിന്‍െറ മേല്‍ക്കൂര സൗരവൈദ്യുത പദ്ധതിയില്‍ ദേശീയതലത്തില്‍ ജില്ലക്ക് മൂന്നാം സ്ഥാനം. 1500 വീടുകളില്‍ ഒരു കിലോവാട്ട് ശേഷിയുള്ള സൗരോര്‍ജ നിലയം സ്ഥാപിച്ചാണ് ജില്ല പുരസ്കാരത്തിന് അര്‍ഹരായത്. സൗര പാനല്‍, ബാറ്ററി, ഇന്‍വെര്‍ട്ടര്‍ എന്നീ ഘടകങ്ങള്‍ അടങ്ങിയ യൂനിറ്റാണ് അനെര്‍ട്ടിന്‍െറ നേതൃത്വത്തില്‍ സ്ഥാപിച്ചത്. 30 കോടി മുതല്‍മുടക്കില്‍ പകുതി വിഹിതം ഗുണഭോക്താക്കളുടേതാണ്. സംസ്ഥാനത്ത് 10,000 വീടുകളിലായി 10 മെഗാവാട്ട് ശേഷിയുള്ള നിലയം സ്ഥാപിച്ചതിലൂടെ സന്ധ്യാസമയത്തെ വൈദ്യുതി ഉപഭോഗം സൗരോര്‍ജത്തിലേക്ക് മാറ്റാനായി. കൂടാതെ, കല്‍ക്കരി നിലയങ്ങളില്‍നിന്ന് അത്രയും കുറച്ച് വൈദ്യുതി ഉല്‍പാദിപ്പിച്ചാല്‍ മതിയാകും. പ്രതിവര്‍ഷം 10,000 ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ്,10 ടണ്‍ സള്‍ഫര്‍ ഡൈ ഓക്സൈഡ്, ഏഴ് ടണ്‍ നൈട്രസ് ഓക്സൈഡ് എന്നിവ പരോക്ഷമായി ഒഴിവാക്കാന്‍ കല്‍ക്കരി നിലയങ്ങള്‍ക്കാകുമെന്ന് അനെര്‍ട്ട് ജില്ല ഓഫിസര്‍ സി.ടി. അജിത്കുമാര്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.