തെര​ുവുനായ്​ ശല്യം രൂക്ഷമായി

ചാവക്കാട്: എടക്കഴിയൂർ ബീച്ചിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാകുന്നു. മൂന്ന് ദിവസത്തിനുള്ളിൽ നായ്ക്കൾ മൂന്ന് ആടുകളെ കടിച്ചുകൊന്നു. എടക്കഴിയൂർ സിംഗപ്പൂർ പാലസിന് പടിഞ്ഞാറ് ബ്ലാങ്ങാട് താഴത്ത് ഹഫ്സത്ത്, മുട്ടിൽ ആലിബ്, കൊളപ്പറമ്പിൽ ഹമീദ് എന്നിവരുടെ ആടുകളെയാണ് തെരുവുനായ്ക്കൾ കൊന്നത്. പട്ടാപ്പകൽ വീടുകൾക്ക് സമീപം കെട്ടിയിടുന്ന ആടുകളെ രണ്ടു മൂന്നും നായ്ക്കൾ സംഘമായെത്തിയാണ് ആക്രമിക്കുന്നത്. നാട്ടുകാർ ആശങ്കയിലാണ്. മാലിന്യ നിർമാർജന രംഗത്ത് മലയാളികൾ പരാജയം -പി. സുരേന്ദ്രൻ കടപ്പുറം: ആധുനിക സാങ്കേതിക വിദ്യകളിൽ ഏറെ മുന്നേറിയ മലയാളി മാലിന്യനിർമാർജന കാര്യത്തിൽ വൻ പരാജയമാണെന്ന് എഴുത്തുകാരൻ പി. സുരേന്ദ്രൻ. കടപ്പുറം ശിഹാബ് തങ്ങൾ റിലീഫ് സെൽ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ നടപ്പിലാക്കുന്ന 'പ്ലാസ്റ്റിക് വിമുക്ത വിദ്യാലയം' പരിപാടിയിൽ വിദ്യാർഥികൾക്കുള്ള സ്റ്റീൽ നിർമിത വാട്ടർ ബോട്ടിൽ, സ്റ്റീൽ പാത്രം, സ്റ്റീൽ ഗ്ലാസ് എന്നിവയുടെ വിതരണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചളി എന്ന് പറഞ്ഞാൽ അറപ്പോടെ മുഖം തിരിക്കുന്ന സംസ്കാരമുള്ളവരായി മലയാളി മാറിയിരിക്കുന്നു. മുറ്റവും പരിസരവും ഭംഗിയുള്ള ടൈലുകൾ വിരിച്ചവർ വെള്ളം മാത്രം കിട്ടണമെന്ന വാശിയിലുമാണ്. ചളിയോട് അറപ്പ് കാണിക്കേണ്ടതില്ലെന്നും വെള്ളത്തിനോട് ചേർന്നുള്ള മറ്റൊരു വശമാണ് ചളിയെന്നും നമ്മുടെ പഴയ തലമുറ ചളിയിൽ പണിയെടുത്ത് ആരോഗ്യത്തോടെ ജീവിച്ചിരുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. റിലീഫ് സെൽ ചെയർമാൻ തെക്കരകത്ത് കരീം ഹാജി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് പി.എം. മുജീബ്, മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി പി.വി. ഉമ്മർകുഞ്ഞി, സുബൈർ തങ്ങൾ, പി.കെ. ബഷീർ, ആർ.കെ. ഇസ്മായിൽ, മുസ്ലിം യൂത്ത് ലീഗ് നേതാക്കളായ വി.എം. മനാഫ്, നൗഷാദ് തെരുവത്ത്, സുഹൈൽ തങ്ങൾ, ടി.ആർ. ഇബ്രാഹിം, ജില്ല പഞ്ചായത്ത് അംഗം ഹസീന താജുദ്ദീൻ, ബ്ലോക്ക് പഞ്ചായത്തംഗം ഷാജിത ഹംസ, പഞ്ചായത്തംഗങ്ങളായ പി.എ. അഷ്കറലി, ഷംസിയ തൗഫീഖ്, ഷൈല മുഹമ്മദ്, ശ്രീബ രതീഷ്, കെ.എം.സി.സി നേതാക്കളായ പി.കെ. അലിക്കുഞ്ഞി, പി.വി. ജലാൽ, പി.കെ.ഷാഫി, വി.കെ. ജലാൽ, വി.കെ. ഉസ്മാൻ എന്നിവർ സംസാരിച്ചു. അധ്യാപിക സുലോചന സ്വാഗതവും വി.പി. മൻസൂറലി നന്ദിയും പറഞ്ഞു. വിദ്യാർഥികൾക്ക് നോട്ടുപുസ്തകവും പേനയും വിതരണം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.