അയല്‍വാസികള്‍ തമ്മിൽ തര്‍ക്കം; വയോധികൻ വെട്ടേറ്റ് മരിച്ചു; മകന്​ ഗുരുതര പരിക്ക്​

ചേര്‍പ്പ്: ചിറക്കല്‍ കോട്ടത്ത് അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഗൃഹനാഥൻ വെട്ടേറ്റ് മരിച്ചു. പൊലിവളപ്പില്‍ കോലിയന്‍ വീട്ടില്‍ പ്രഭാകരനാണ് (56) മരിച്ചത്. വഴക്ക് തടയാന്‍ ശ്രമിക്കുന്നതിനിടെ പ്രഭാകര​െൻറ മകന്‍ പ്രമീഷിന് (22) കഴുത്തിന് വെട്ടേറ്റു. ഇയാളെ ഗവ. മെഡി. കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി എട്ടിനാണ് സംഭവം. പ്രതി പുതുപറമ്പില്‍ ശശിക്കായി (55) ചേര്‍പ്പ് പൊലീസ് അന്വേഷണം ഉൗർജിതമാക്കി. അയല്‍വാസികളായ ഇവര്‍ ദിവസങ്ങളായി സ്വരച്ചേര്‍ച്ചയിലല്ലായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. വീടിന് പുറത്ത് ബഹളം കേട്ടാണ് പ്രമീഷ് ഓടിയെത്തിയത്. തർക്കത്തിനിടെ ശശി പ്രഭാകരനുനേരെ വെട്ടുകത്തി വീശുകയായിരുന്നുവെന്ന് പറയുന്നു. വയറിന് താഴെയാണ് വെട്ടേറ്റത്. ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം എലൈറ്റ് ആശുപത്രി മോര്‍ച്ചറിയില്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.