കാനകളിൽ മാലിന്യം; വടക്കേ സ്​റ്റാൻഡ് വെള്ളക്കെട്ടിൽ; വടക്കേ ചിറ നിറഞ്ഞു​

തൃശൂർ: വെള്ളം ഒഴുകാൻ കാനകളില്ലാത്തത് കാരണം കനത്തമഴയിൽ വടക്കേ ബസ് സ്റ്റാൻഡ് വെള്ളക്കെട്ടിൽ. മിഥുനപ്പിള്ളി ക്ഷേത്ര പരിസരം, വടക്കേച്ചിറ പരിസരം, വാഹന പാർക്കിങ് പ്രദേശം എന്നിവിടങ്ങളിലെല്ലാം വെള്ളക്കെട്ട് ദുരിതമായി. ഫയർ ഫോഴ്സെത്തി സമീപത്തെ റോഡിലേക്ക് മോട്ടോർ ഉപയോഗിച്ച് വെള്ളമൊഴുക്കിയതോടെയാണ് വാഹനങ്ങൾക്ക് ഇതുവഴി കടന്നുപോകാനായത്. പാലസ് സ്റ്റേഡിയം, ഇൻഡോർ സ്റ്റേഡിയം, പാലിയം റോഡ്, പ്രസ്ക്ലബ് റോഡ് എന്നിവിടങ്ങളിൽനിന്നുള്ള വെള്ളം ഒഴുകിയെത്തിയതോടെയാണ് സ്റ്റാൻഡ് വെള്ളക്കെട്ടിലായത്. ഇതിനിടെ വെള്ളം നിറഞ്ഞ് വടക്കേ ചിറ നിറഞ്ഞൊഴുകാൻ തുടങ്ങിയതും വെള്ളക്കെട്ട് രൂക്ഷമാക്കി. സഹകരണ കോളജിന് സമീപത്തെ കാനകളിൽ മാലിന്യം നിറഞ്ഞതോടെ വെള്ളമൊഴുകുന്നില്ല. വെള്ളക്കെട്ട് അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കൗൺസിലർ മഹേഷ് മേയർക്ക് കത്ത് നൽകി. അടിയന്തര പ്രശ്ന പരിഹാരത്തിന് പൊതുമരാമത്ത് വിഭാഗത്തിന് നിർദേശം നൽകിയതായി മേയർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.